നാല് ഡിഗ്രി സെൽഷ്യസ് വരെ ചൂട് വർദ്ധിക്കും; എട്ട് ജില്ലകളിൽ യെല്ലോ ജാഗ്രതാ മുന്നറിയിപ്പ്

സംസ്ഥാനത്ത് നാല് ഡിഗ്രി സെൽഷ്യസ് വരെ ചൂട് വർദ്ധിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എട്ട് ജില്ലകളിൽ യെല്ലോ ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം,തൃശൂർ,കോഴിക്കോട്,കണ്ണൂർ,കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പുറപ്പെടുവിച്ചത്.

ജനങ്ങൾ ജാഗ്രത പാലിക്കണം. ചൂട് 39ഡിഗ്രിയിലും കൂടാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്. കടുത്ത ചൂടിൽ പുറത്തിറങ്ങുന്നത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കിയേക്കും.

ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശങ്ങൾ ഇവയാണ്

*ഉച്ചയ്ക്ക് 11മുതൽ മൂന്ന് വരെ വെയിലത്ത് പണിയെടുക്കരുത്.

*ദാഹമില്ലെങ്കിലും പരമാവധിവെള്ളം കുടിക്കണം.

*മദ്യം,കാപ്പി,ചായ,സോഡ പോലുള്ളവ പകൽ നേരത്ത് കുടിക്കരുത്.

*അയഞ്ഞ ഇളം നിറത്തിലുള്ള വസ്ത്രംധരിക്കണം.

*പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ കരുതണം.

*പഴം,പച്ചക്കറി,സംഭാരം എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

Leave a Reply

Your email address will not be published. Required fields are marked *