‘മഞ്ഞുമ്മൽ ബോയ്‌സ്’ കണ്ട ആവേശം; ഗുണാകേവിലെ നിരോധിത മേഖലയിലിറങ്ങിയ യുവാക്കൾ അറസ്റ്റിൽ

ഗുണകേവിലെ നിരോധിത മേഖലയിലിറങ്ങിയ മൂന്നുപേർ പിടിയിൽ. റാണിപേട്ട് സ്വദേശികളായ പി ഭരത്, എസ് വിജയ്, പി രഞ്ജിത്ത് കുമാർ എന്നിവരാണ് പിടിയിലായത്. മൂവർക്കും ഇരുപത്തിനാല് വയസാണ്. ‘മഞ്ഞുമ്മൽ ബോയ്‌സ്’ കണ്ട ആവേശത്തിലാണ് യുവാക്കൾ ഗുണ കേവിലിറങ്ങിയതെന്നാണ് വിവരം. ചിത്രം കേരളത്തിൽ മാത്രമല്ല, തമിഴ്‌നാട്ടിലും മികച്ച അഭിപ്രായത്തോടെ പ്രദർശനം തുടരുകയാണ്.

കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്ന് യാത്രപോയ സുഹൃത്തുക്കളിലൊരാൾ അബദ്ധത്തിൽ ഗുണകേവിൽ വീഴുന്നതും, അയാളെ സുഹൃത്തുക്കൾ രക്ഷിക്കുന്നതുമാണ് സിനിമ.യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയെടുത്ത സിനിമകൂടിയാണ് മഞ്ഞുമ്മൽ ബോയ്സ്. കഴിഞ്ഞ മാസമാണ് സിനിമ തീയേറ്ററുകളിലെത്തിയത്. ഇതിനുപിന്നാലെ കൊടൈക്കനാലിലേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തിലും വൻ വർദ്ധനവാണുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *