ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് പുതിയ പിങ്ക് ജേഴ്സി; രാജ്യത്തെ വനിതകൾക്കുള്ള ആദരം

ഐപിഎല്ലിലെ പുതിയ സീസണില്‍ ഒരു മത്സരത്തില്‍ സവിശേഷ ജേഴ്‌സിയുമായി രാജസ്ഥാന്‍ റോയല്‍സ് കളിക്കാനിറങ്ങും. രാജ്യത്തെ വനിതകള്‍ക്കുള്ള സമര്‍പ്പണമായാണ് ഈ സവിശേഷ ജേഴ്‌സിയണിഞ്ഞ് ടീം കളത്തിലെത്തുന്നത്. ഏപ്രില്‍ ആറിനു നടക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ പോരാട്ടത്തിലാണ് ഈ പ്രത്യേക പിങ്ക് നിറത്തിലുള്ള ജേഴ്‌സി അണിയുന്നത്.

രാജസ്ഥാനിലേയും ഇന്ത്യയിലേയും വനിതാ ശാക്തീകരണം, അവരുടെ ഉന്നമനം എന്നിവയുടെ പ്രതീക്ഷകളാണ് ജേഴ്‌സി മുന്നോട്ടു വയ്ക്കുന്നത്. രാജ്യത്തെ വനിതകള്‍ക്കുള്ള സമര്‍പ്പണമായാണ് ഇംപാക്ട് മത്സരമെന്ന നിലയില്‍ ആര്‍സിബിക്കെതിരായ പോരാട്ടത്തില്‍ ഈ ജേഴ്‌സി അണിയാന്‍ രാജസ്ഥാന്‍ തീരുമാനിച്ചത്.

രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ പ്രചാരമുള്ള ബന്ധാനി ചിത്രമെഴുത്തിന്റെ സവിശേഷതകള്‍ ചേര്‍ന്നാണ് ജേഴ്‌സിയുടെ രൂപ കല്‍പ്പന. ബന്ധാനി പാറ്റേണ്‍ രാജസ്ഥാനിലെ സ്ത്രീകള്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങളില്‍ ഇടംപിടിക്കാറുണ്ട്. കടും പിങ്ക് നിറത്തില്‍ ബന്ധാനി പാറ്റേണ്‍ ഡിസൈനുകള്‍ ചേര്‍ത്താണ് ജേഴ്‌സി.

ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഈ ജേഴ്‌സിയണിഞ്ഞു ഇരിക്കുന്ന ചിത്രം റോയല്‍സ് തങ്ങലുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ചേര്‍ത്തിട്ടുണ്ട്. വനിതകള്‍ക്കു സമര്‍പ്പിച്ചുള്ള വീഡിയോയും അവര്‍ പുറത്തുവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *