മലയാള സിനിമയെ കുറിച്ച് മോശം പറഞ്ഞാൽ അതിൽ എന്താ കുറ്റം; പൊട്ടിത്തെറിച്ച് നടി മേഘ്ന

തമിഴ്നാട്ടിലും കേരളത്തിലും വലിയ വിജയമാണ് ചിദംബരം ഒരുക്കിയ മഞ്ഞുമ്മൽ ബോയ്സിസ് എന്ന ചിത്രം നേടിയത്. എന്നാൽ ഈ ചിത്രത്തിന് അനാവശ്യമായ ഹൈപ്പ് കൊടുക്കുന്നുവെന്ന വിമർശനവുമായി തമിഴ് നടിയും മലയാളിയുമായ മേഘ്ന രം​ഗത്ത് എത്തിയത് വലിയ വിവാദമായി. വൻ വിമർശനങ്ങളും ട്രോളുകളുമാണ് നടിയ്ക്ക് നേരെ ഉയർന്നത്. ഇതിന് പിന്നാലെ മേഘ്ന വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.

നടിയുടെ വാക്കുകൾ ഇങ്ങനെ,

‘മഞ്ഞുമ്മൽ ബോയ്സ് സിനിമയെ കുറിച്ച് ഞാൻ പറഞ്ഞ വീഡിയോ വൈറൽ ആയിരുന്നു. പക്ഷേ എന്നോട് ചോദിച്ച ചോദ്യം എന്താണ് എന്ന് ആർക്കെങ്കിലും അറിയോ?. അടുത്തിടെ മഞ്ഞുമ്മൽ ബോയ്സ് എന്ന ചെറിയ ബജറ്റ് സിനിമ വന്നിട്ടുണ്ട്. അത് തമിഴ്നാട്ടിൽ വലിയ രീതിയിൽ ഹൈപ്പ് കൊടുക്കുന്നുണ്ട്. ഇപ്പോൾ വരുന്ന തമിഴ് സിനിമയ്ക്ക് എന്തുകൊണ്ട് അത്രത്തോളം ഹൈപ്പ് ലഭിക്കുന്നില്ല എന്നതായിരുന്നു ചോദ്യം.

അതിന് എന്റെ നിലപാട് ആണ് ഞാൻ പറഞ്ഞത്. എന്റെ നിലപാട് നിങ്ങൾക്ക് തെറ്റായി തോന്നിയത് നിങ്ങളുടെ പ്രശ്നം. ഏത് രീതിയിൽ വേണമെങ്കിലും നിങ്ങൾക്ക് എന്റെ വാക്കുകളെ സ്വീകരിക്കാം. ഞങ്ങൾ ചെയ്യുന്ന എല്ലാ സിനിമയും നിങ്ങൾക്ക് ഇഷ്ടപ്പെടണം എന്നില്ലല്ലോ. എല്ലാവർക്കും അങ്ങനെ തന്നെ. നിങ്ങൾക്ക് ഇഷ്ടപ്പെട്ട സിനിമ എനിക്ക് ഇഷ്ടമായില്ല. അത്രതന്നെ.

മലയാളി ആയിരുന്നുണ്ട് മലയാള സിനിമയെ കുറിച്ച് മോശം പറഞ്ഞാൽ അതിൽ എന്താ കുറ്റം. പറഞ്ഞത് എന്റെ നിലപാടാണ്. അതിൽ ചോദ്യം നിങ്ങൾ ആരാണ് ? നിങ്ങൾ എന്ത് വേണമെങ്കിലും കമന്റ് ചെയ്യൂ. നിങ്ങൾ കാരണം ഞാൻ കൂടുതൽ റീച്ച് ആയി. അത്രേ ഉള്ളൂ”, എന്നാണ് മേഘ്ന പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *