ബെഞ്ചമിൻ നെതന്യാഹുവിനെ പുറത്താക്കണം; അമേരിക്കൻ നേതാവ് ചുക് ഷൂമർ

ഗാസ വിഷയത്തില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ വിമര്‍ശനവുമായി യു.എസ് സെനറ്റ് ഭൂരിപക്ഷ നേതാവ് ചുക് ഷൂമര്‍. ഇസ്രായേലിന് മുന്നോട്ടു നീങ്ങാനുള്ള ഏകമാര്‍ഗം നെതന്യാഹുവിനെ പുറത്താക്കി തെരഞ്ഞെടുപ്പ് നടത്തുന്നതാണെന്നും സെനറ്റിലെ ആദ്യത്തെ ജൂത ഭൂരിപക്ഷ നേതാവും യുഎസ്‌ലെ ഏറ്റവും ഉയര്‍ന്ന റാങ്കുള്ള ജൂത ഉദ്യോഗസ്ഥനുമായ ഷൂമര്‍ പറഞ്ഞു.

ഇസ്രായേലിന്റെ താല്‍പ്പര്യങ്ങളേക്കാള്‍ മുന്‍ഗണന തന്റെ രാഷ്ട്രീയ നിലനില്‍പ്പിനാണ് നെതന്യാഹു നല്‍കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇസ്രായേലികള്‍ തങ്ങളുടെ ഗവണ്‍മെന്റിന്റെ കാഴ്ചപ്പാടിലും ദിശാബോധത്തിലും ആത്മവിശ്വാസം നഷ്ടപ്പെട്ടിരിക്കുന്ന ഈ സമയത്ത് ഇസ്രായേലിന്റെ നല്ല ഭാവിക്കുള്ള ഏക മാര്‍ഗം പുതിയ തിരഞ്ഞെടുപ്പ് മാത്രമാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രായേലിന്റെ സമാധാനത്തിനുള്ള പ്രധാന തടസം നെതന്യാഹുവാണെന്നും സെനറ്റ് ഫ്ലോറില്‍ 40 മിനിറ്റ് നീണ്ട പ്രസംഗത്തില്‍ അദ്ദേഹം വ്യക്തമാക്കി. ലോകമെമ്പാടും ഇസ്രായേലിന്റെ പിന്തുണ ഇല്ലാതാക്കുന്ന തരത്തിലുള്ള നീക്കങ്ങളാണ് നെതന്യാഹുവിന്റേതെന്നും ഗാസയിലെ സിവിലിയന്‍ മരണങ്ങളെ കുറിച്ച് വ്യക്തമാക്കികൊണ്ട് ചുക് ഷൂമര്‍ പറഞ്ഞു.

പലസ്തീന് രാഷ്ട്രപദവി നല്‍കുന്നതിനെ ദീര്‍ഘകാലമായി എതിര്‍ത്തിരുന്ന നെതന്യാഹു, അമേരിക്ക മുന്നോട്ടുവയ്ക്കുന്ന ദ്വിരാഷ്ട്ര പരിഹാരത്തിന്റെ വഴിയിലെ നിരവധി തടസ്സങ്ങളിലൊന്നാണെന്ന് ഷൂമര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *