കല്യാണം കഴിക്കാനാവാത്തതിന്റെ ദേഷ്യം; കപ്പേളകൾ എറിഞ്ഞുതകർത്ത പ്രതി പിടിയിൽ

ഇടുക്കിയിൽ വിവാഹം നടക്കാത്തതിൽ കുപിതനായി വിവിധയിടങ്ങളിലെ കപ്പേളകൾ എറിഞ്ഞു തകർത്ത സംഭവത്തിൽ പ്രതി പിടിയിൽ. കട്ടപ്പന, കമ്പൻമേട്, ചേറ്റുകുഴി തുടങ്ങി വിവിധയിടങ്ങളിലെ കുരിശുപള്ളികൾ തകർത്ത ഉളിയൻമല പിടിആർ സ്വദേശി ജോബിൻ ജോസാണ് പിടിയിലായത്. തന്റെ വിവാഹം നിരന്തരം മുടങ്ങുന്നതിന് പിന്നിൽ സഭാ അധികൃതരാണെന്നും അതിൽ പ്രകോപിതനായാണ് ആക്രമണം നടത്തിയതെന്നുമാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.

എട്ടിലധികം കപ്പേളകളാണ് ഇയാൾ തകർത്തതെന്നാണ് പൊലീസ് പറയുന്നത്. കപ്പേളകൾ എറിഞ്ഞുതകർക്കുന്നത് പ്രദേശത്ത് കടുത്ത ആശങ്ക സൃഷ്ടിച്ചിരുന്നു. പൊലീസും നാട്ടുകാരും ശ്രമിച്ചിട്ടും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് കട്ടപ്പന ഡിവൈഎസ്പി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. വണ്ടൻമേട് പൊലീസാണ് പ്രതിയെ അറസ്റ്റുചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *