ഇന്ത്യൻ പ്രീമിയർ ലീ​ഗ് രണ്ടാംഘട്ട മത്സരങ്ങള്‍ കടൽ കടക്കുമോ? മത്സരങ്ങള്‍ക്ക് വേദിയാവുക യു.എ.ഇ.

ഇന്ത്യൻ പ്രീമിയർ ലീ​ഗ് രണ്ടാംഘട്ട മത്സരങ്ങള്‍ക്ക് യു.എ.ഇ വേദിയാകുമെന്ന് റിപ്പോർട്ട്. മാർച്ച് 22നാണ് സീസണിലെ ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിക്കുക. ചെന്നൈ എം. എ. ചിദംബരം സ്റ്റേഡിയത്തിൽ വൈകിട്ട് 6.30ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബംഗ്ലൂരും തമ്മിലാണ് ആദ്യ മത്സരം. ആദ്യത്തെ 21 മത്സരങ്ങളുടെ വിവരങ്ങള്‍ മാത്രമാണ് പുറത്തുവന്നിരിക്കുന്നത്.

ലോക്‌സഭ ഇലക്ഷന്‍ നടക്കാനിരിക്കുന്നത് കൊണ്ടാണ് ശേഷിക്കുന്ന ഐപിഎല്‍ മത്സരങ്ങളുടെ ഫിക്ച്ചര്‍ പുറത്തുവിടാത്തത്. എന്നാൽ രാണ്ടാം ഘട്ട മത്സരങ്ങൾക്ക് യുഎഇ വേദിയാകുമെന്നാണ് ഒരു ദേശിയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ അവരുടെ താരങ്ങളോട് ഇപ്പോൾ പാസ്‌പോര്‍ട്ട് കൂടി ഹാജരാക്കാന്‍ പറഞ്ഞിട്ടുണ്ടെന്നാണ് വിവരം. ഇതോടെയാണ് ഐപിഎല്‍ വിദേശത്ത് വെച്ച് നടക്കുമെന്നുള്ള വാര്‍ത്തകള്‍ പ്രചരിച്ചത്. മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ മത്സരം മാര്‍ച്ച് 24ന് ജയ്പൂരിലാണ് നടക്കുന്നത്. എതിരാളികള്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സാണ്. 

Leave a Reply

Your email address will not be published. Required fields are marked *