ലാലിഗയിൽ കരുത്തരായ റയൽ മാഡ്രിഡിന് തകർപ്പൻ വിജയം. 29ാം റൗണ്ട് മത്സരത്തിൽ ഒസാസൂനയെ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് റയൽ വീഴ്ത്തിയത്. മാഡ്രിഡിനായി വിങ്ങർ വിനീഷ്യസ് ജൂനിയർ ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോൾ ഡാനി കാർവഹാലും ബ്രാഹിം ഡയസും ഓരോ ഗോളുകൾ നേടി.
ഏഴാം മിനിറ്റിൽ ആന്റെ ബുദിമിർ, ഐക്കർ മുനോസ് എന്നിവരാണ് ഒസാസുനക്കായി ഗോൾ മടക്കിയത്. ജയത്തോടെ 29 കളികളിൽനിന്ന് 72 പോയിന്റ് നേടിയ റയൽ മാഡ്രിഡ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്തുള്ള ജിറോണക്ക് 29 മത്സരങ്ങളിൽനിന്ന് 62 പോയന്റാണുള്ളത്. ഇന്ന് നടക്കുന്ന മത്സരത്തിൽ ബാഴ്സലോണ അത്ലെറ്റിക്കോ മാഡ്രിഡിനെ നേരിടും.