ദുബായ് സർക്കാരിന്റെ പുതിയ ലോഗോ പുറത്തിറക്കി

ദുബായ് സർക്കാരിന്റെ പുതിയ ലോഗോയ്ക്ക് ദുബായ് കിരീടാവകാശി H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഔദ്യോഗിക അംഗീകാരം നൽകി. ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ പുനഃസംഘടിപ്പിച്ചതിന് ശേഷം നടന്ന ആദ്യത്തെ യോഗത്തിലാണ് ഈ ലോഗോയ്ക്ക് അംഗീകാരം നൽകിയത്. എമിറേറ്റ്സ് ടവറിൽ വെച്ചായിരുന്നു ഈ യോഗം.

“ദുബായിയുടെ പഴയ ലോഗോ ഞങ്ങൾ പുതുക്കി നിർമ്മിച്ചിരിക്കുകയാണ്. ദുബായ് സർക്കാരിന്റെ പുതിയ അടയാളമായി ഈ പുതിയ ലോഗോ ഉപയോഗിക്കുന്നതാണ്. എമിറേറ്റിന്റെ ഭാവിയെ സ്വപ്നം കാണാൻ കഴിയുന്ന നേതൃത്വം, വികസനക്കുതിപ്പ്, ഭാവിയിലെ നഗരം എന്ന സ്വപ്നത്തിലേക്കുള്ള പരിണാമം എന്നിവ അടയാളപ്പെടുത്തുന്നതാണ് ഈ പുതിയ ലോഗോ. ദുബായ് സർക്കാരിന്റെ എല്ലാ വകുപ്പുകളിലും ഈ പുതിയ ലോഗോ ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിക്കാൻ ദുബായ് എക്സിക്യൂട്ടീവ് കൗൺസിലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.”, ലോഗോയ്ക്ക് അംഗീകാരം നൽകിക്കൊണ്ട് ഷെയ്ഖ് ഹംദാൻ അറിയിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *