ബിഹാറില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി – ജെഡിയു സീറ്റ് ധാരണയായി. 17 സീറ്റുകളിൽ ബി.ജെ.പി മത്സരിക്കും. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതാദൾ യുണൈറ്റഡ് 16 സീറ്റുകളിൽ മത്സരിക്കും. ഡല്‍ഹിയിലെത്തിയ നിതീഷ് കുമാര്‍ ബിജെപി നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് സീറ്റ് വിഭജനത്തില്‍ ധാരണയായത്.
ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടി അഞ്ച് സീറ്റിലും ജിതൻ റാം മഞ്ചിയുടെ ഹിന്ദുസ്ഥാൻ അവാം മോർച്ചയും ഉപേന്ദ്ര കുശ്വാഹയുടെ ആർഎൽഎമ്മും ഓരോ സീറ്റിലും മത്സരിക്കും.
അതെ സമയം ഇൻഡ്യാ മുന്നണിയിലെ സീറ്റ് വിഭജനത്തിൽ ഇനിയും അന്തിമ ധാരണയായിട്ടില്ല.