അബുദാബി ക്യാൻവാസ് പദ്ധതിയ്ക്ക് തുടക്കമായി

അബുദാബി നഗരത്തിലെ വിവിധ പ്രദേശങ്ങൾ എമിറാത്തി കലാകാരൻമാർ വരച്ച ചുവർച്ചിത്രങ്ങൾ കൊണ്ട് അലങ്കരിക്കുന്നത് ലക്ഷ്യമിടുന്ന അബുദാബി ക്യാൻവാസ് പദ്ധതിയ്ക്ക് തുടക്കമായി. അബുദാബി മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്പോർട് വകുപ്പാണ് ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്.

അബുദാബി നഗരത്തിന്റെ വ്യക്തിത്വം, മൂല്യങ്ങൾ എന്നിവ അടയാളപ്പെടുത്തുന്ന ചുവർച്ചിത്രങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുന്നത്. യു എ ഇയിലെ പ്രാദേശിക കലാകാരന്മാരും, എമിറാത്തി കലാകാരന്മാരും വരച്ച ചിത്രങ്ങളാണ് ഇത്തരത്തിൽ നഗരത്തിന്റെ വിവിധ ഇടങ്ങളിലെ ബസ് ഷെൽട്ടറുകൾ അലങ്കരിക്കുന്ന രീതിയിൽ സ്ഥാപിക്കുന്നത്.

ഇതിന്റെ ഭാഗമായി അൽ നഹ്യാൻ, അൽ ബതീൻ, അൽ മൻഹാൽ, അൽ മുശ്രിഫ്, അൽ ദാനഹ്, അൽ മുന്താസാഹ് തുടങ്ങിയ പ്രദേശങ്ങളിലെ ബസ് ഷെൽറ്ററുകളാണ് ഇത്തരത്തിൽ അലങ്കരിക്കുന്നത്. പ്രാദേശിക കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുക എന്നതും ഈ പദ്ധതിയുടെ ലക്ഷ്യങ്ങളിലൊന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *