ആർസിബിയെ വീഴ്ത്തി ചെന്നൈ: ആറ് വിക്കറ്റ് ജയം

റോയൽ ചലഞ്ചേഴ്‌സ് ബം?ഗളൂരുവിനെതിരെ വമ്പൻ വിജയവുമായി ഐപിഎല്ലിന് തുടക്കമിട്ട് ചെന്നൈ സൂപ്പർകിങ്‌സ്. ആറ് വിക്കറ്റിനായിരുന്നു ചെന്നൈയുടെ വിജയം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ആർസിബി 174 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നാലു വിക്കറ്റ് നഷ്ടത്തിൽ 18.4 ഓവറിൽ വിജയം സ്വന്തമാക്കുകയായിരുന്നു. സ്‌കോർ ആർസിബി 20 ഓവറിൽ 173-6, സി എസ് കെ 18.4 ഓവറിൽ 176-4.

ആദ്യം ബാറ്റ് ചെയ്ത ആർസിബി മികച്ച രീതിയിലാണ് കളി ആരംഭിച്ചത്. ഫാഫ് ഡുപ്ലേസിയും വിരാട്എ കോഹ്ലിയും ചേർന്ന് മികച്ച തുടക്കം സമ്മാനിച്ചു. എന്നാൽ മുസ്തഫിസുർ റഹ്‌മാന്റെ ബോളിങ് കരുത്തിന് മുന്നിൽ ആർസിബിക്ക് അടിപതറുകയായിരുന്നു. 4.3 ഓവറിൽ 41 റൺസെന്ന നിലയിലാണ് ബംഗളൂരുവിന്റെ ആദ്യ വിക്കറ്റു വീണത്. എന്നാൽ അതിവേഗം അഞ്ച് വിക്കറ്റുകൾ വീണതോടെ ആർസിബി പ്രതിരോധത്തിലായി. ഇതോടെ അനുജ് റാവത്തിൻറെയും ദിനേഷ് കാർത്തിക്കിൻറെയും ബാറ്റിംഗ് കരുത്ത് ടീമിന് തുണയായി. 25 പന്തിൽ 48 റൺസടിച്ച അനുജ് റാവത്താണ് ആർസിബിയുടെ ടോപ് സ്‌കോറർ. ദിനേഷ് കാർത്തിക് 26 പന്തിൽ 38 റൺസടിച്ച് പുറത്താകാതെ നിന്നു. 23 പന്തിൽ 35 റൺസാണ് ഡുപ്ലേസി നേടിയത്. ചെന്നൈക്കായി മുസ്തഫിസുർ റഹ്‌മാൻ നാലോവറിൽ 29 റൺസിന് നാലു വിക്കറ്റെടുത്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്വാദും രചിൻ രവീന്ദ്രയും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ജയിക്കാൻ ഉറച്ചു തന്നെയാണ് ചെന്നൈ താരങ്ങൾ ബാറ്റ് വീശിയത്. നാലാം ഓവറിലാണ് ആദ്യ വിക്കറ്റ് നഷ്ടമായത്. പിന്നാലെ എത്തിയ അജിങ്ക്യാ രഹാനെയും രചീൻ രവീന്ദ്രയും ചേർന്ന് തകർത്തടിച്ചതോടെ പവർ പ്ലേയിൽ ചെന്നൈ ഒരു വിക്കറ്റ് നഷ്ടത്തിൽ 62 റൺസിലെത്തി. 37 റൺസെടുത്ത് നിൽക്കൊണ് രചിൻ രവീന്ദ്ര പുറത്താകുന്നത്. രഹാനെയും ഡാരിൽ മിച്ചലും ചേർന്ന് ചെന്നൈയെ 10 ഓവറിൽ 92 റൺസിലെത്തിച്ചു. ഇരുവരുടേയും വിക്കറ്റ് നഷ്ടമായത് ചെന്നൈയ്ക്ക് പ്രഹരമായി. എന്നാൽ 27 പന്തിൽ 34 റൺസുമായി പുറത്താകാതെ നിന്ന ശിവം ദുബെയും 17 പന്തിൽ 25 റൺസുമായി പുറത്താകാതെ നിന്ന രവീന്ദ്ര ജഡേജയും ചേർന്നുള്ള 66 റൺസ് കൂട്ടുകെട്ട് ചെന്നൈയെ വിജയത്തിൽ എത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *