എല്‍ സാല്‍വദോറിനെതിരെ അർജന്‍റീനക്ക് എതിരില്ലാത്ത മൂന്ന് ഗോൾ വിജയം

അന്താരാഷ്ട്ര സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ അർജന്‍റീനയ്ക്ക് തകർപ്പൻ ജയം. എതിരാളികളായ എല്‍ സാല്‍വദോറിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് അർജന്‍റീന തറപ്പറ്റിച്ചത്. ഇതിഹാസ താരം ലിയോണല്‍ മെസിയുടെ അഭാവത്തിലും അടിപതറാതെ പൊരുതി എന്ന് മാത്രമല്ല, എല്‍ സാല്‍വദോറിന് പ്രതിരോധിക്കാനാവത്ത വിധം മിക്കച്ച പ്രകടനം കാഴ്ച്ചവെയ്ക്കുകയും ചെയ്തു ചാമ്പ്യന്മാർ.

ലിയോണല്‍ മെസിയുടെ അഭാവത്തിൽ സീനിയർ താരം ഏഞ്ചല്‍ ഡി മരിയയാണ് അർജന്‍റീനയെ നയിച്ചത്. ക്രിസ്റ്റ്യന്‍ റൊമേറോയും എന്‍സോ ഫെർണാണ്ടസും ജിയോവാനി ലോ സെല്‍സോയുമാണ് അർജന്‍റീനയുടെ സ്കോറർമാർ. ആക്രമണത്തില്‍ ഡി മരിയക്കൊപ്പം ലൗട്ടാരോ മാർട്ടിനസ് ചെർന്നു. മധ്യനിരയിലിറങ്ങിയത് റോഡ്രിഗോ ഡി പോൾ, ലിയാണ്‍ഡ്രോ പരേഡസ്, എന്‍സോ ഫെർണാണ്ടസ്, ജിയോവാനി ലോ സെല്‍സോ എന്നിവരാണ്.

16-ാം മിനിറ്റില്‍ കോർണർ കിക്കില്‍ ഡി മരിയ വരച്ചുനല്‍കിയ പന്തില്‍ പ്രതിരോധ താരം ക്രിസ്റ്റ്യന്‍ റൊമേറോ പന്ത് വലയിലാക്കി. 42-ാം മിനുറ്റില്‍ മധ്യനിര താരം എന്‍സോ ഫെർണാണ്ടസ് അനായാസ ഫിനിഷിലൂടെ ലീഡ് രണ്ടാക്കി. 52-ാം മിനുറ്റില്‍ മധ്യനിര താരം ലോ സെല്‍സോയുടെ ഗോളെത്തി. എന്നാൽ എതിരാളികൾക്ക് മറുപടി തരാൻ ഒരു അവസരം പോലും അർജന്‍റീന കൊടുത്തില്ല.

Leave a Reply

Your email address will not be published. Required fields are marked *