ഐപിഎൽ; ഇന്ന് രാജ്സ്ഥാന്‍ റോയല്‍സ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ നേരിടും

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ തീപാറും പോരാട്ടത്തിനൊരുങ്ങുകയാണ് രാജ്സ്ഥാന്‍ റോയല്‍സ്. ഐപിഎല്ലില്‍ ഇരു ടീമുകളുടേയും ആദ്യ മത്സരമാണ് ഇന്ന് മൂന്നരയ്ക്ക് നടക്കാൻ പോകുന്നത്. സ്വന്തം ഗ്രൗണ്ടിലാണ് മത്സരമെന്നുള്ളത് രാജ്സ്ഥാന്‍ റോയല്‍സിന്റെ വിജയ സാധ്യതകൾ വര്‍ധിപ്പിക്കുന്നതാണ്. സഞ്ജു സാംസണ്‍ നയിക്കുന്ന രാജ്സ്ഥാന്‍ റോയല്‍സ് പ്രതിഭകളുടെ സംഘമാണ്. ഏക തിരിച്ചടി ഓസീസ് സ്പിന്നര്‍ ആഡം സാംപ അവസാന നിമിഷം പിന്മാറിയത് മാത്രാണ്.

ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ പ്ലേയിംഗ് ഇലവനിലേക്കാണ് ക്രിക്കറ്റ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഓപ്പണിംഗില്‍ റൺസുകൾ പായിക്കുന്ന ജോസ് ബട്ലറും ഉഗ്രന്‍ ഫോമിലുള്ള യസശ്വി ജയ്സ്വാളുമാണ് വിശ്വസ്ഥര്‍. സഞ്ജു സാംസണും, റോവ്മാന്‍ പവലും, ഷിംറോണ്‍ ഹെറ്റ്‌മെയറും, ധ്രുവ് ജുറേലും, റിയാന്‍ പരാഗുമെല്ലാം മധ്യനിരയിലുള്ളപ്പോൾ റണ്‍സിനെക്കുറിച്ച് ആശങ്കവേണ്ട.

പേസ് നിരയ്ക്ക് കരുത്ത് പകരാൻ ദക്ഷിണാഫ്രിക്കന്‍ താരം നാന്‍ഡ്രെ ബര്‍ഗർ, ട്രെന്റ് ബോള്‍ട്ട്, നവദീപ് സെയ്നി, ആവേശ് ഖാൻ എന്നിവരുണ്ട്. ഏത് ടീമിനും വെല്ലുവിളിയുയർത്താൻ കഴിയുന്ന സ്പിന്നര്‍മാരാണ് രാജസ്ഥാന്‍റെ തുറുപ്പുചീട്ട്. അണിയറയില്‍ തന്ത്രങ്ങളുമായി കുമാര്‍ സംഗക്കാരയുമുണ്ട്. രാജ്സ്ഥാന്‍ അവസാന നാലിലുണ്ടാവുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *