റീൽ ഷൂട്ട് ചെയ്യുന്നതിനിടയിൽ ബൈക്കിലെത്തിയ കള്ളൻ യുവതിയുടെ മാലപൊട്ടിച്ചു. ഉത്തർപ്രദശേിലെ ഗാസിയബാദിലെ ഇന്ദ്രാപുരത്താണ് സംഭവം.സുഷമ എന്ന യുവതിയുടെ മാലയാണ് പൊട്ടിച്ചത്. റീലിന് വേണ്ടി റോഡിലൂടെ ചിരിച്ച് അഭിനയിക്കുന്നതിനിടയിലാണ് ‘അപ്രതീക്ഷിത ട്വിസ്റ്റ്’.ഷൂട്ടിനിടയിൽ ഹെൽമെറ്റ് ധരിച്ച് ബൈക്കിലെത്തിയ യുവാവ് മാലപൊട്ടിച്ച് അമിതവേഗത്തിൽ ബൈക്കോടിച്ച് പോവുകയായിരുന്നു. യുവതിയുടെ പരാതിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
റീൽ ഷൂട്ട് ചെയ്യുന്നതിനിടെ ബൈക്കിലെത്തിയ യുവാവ് യുവതിയുടെ മാല പൊട്ടിച്ച് കടന്നു
