ഭക്ഷണം ഓർഡർ ചെയ്യുന്നവർക്കുള്ള മാർഗനിർദ്ദേശങ്ങളുമായി ദുബായ് മുനിസിപ്പാലിറ്റി

എമിറേറ്റിൽ ഫുഡ് ഡെലിവറി ഓർഡർ ചെയ്യുന്നവർക്ക് ആരോഗ്യ സുരക്ഷ മുൻനിർത്തി പാലിക്കാവുന്ന മാനദണ്ഡങ്ങൾ സംബന്ധിച്ച് ദുബായ് മുനിസിപ്പാലിറ്റി അറിയിപ്പ് നൽകി.ഫുഡ് ഡെലിവറി ഓർഡറുകൾ സുരക്ഷിതമാക്കാൻ താഴെ പറയുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാൻ പൊതുജനങ്ങളോട് മുനിസിപ്പാലിറ്റി ആഹ്വനം ചെയ്തിട്ടുണ്ട്:

  • കഴിയുന്നതും ഏറ്റവും അടുത്തുള്ള റെസ്റ്ററന്റുകളിൽ നിന്ന് ഓർഡർ ചെയ്യാൻ ശ്രമിക്കേണ്ടതാണ്. ഇത് ഭക്ഷണം അര മണിക്കൂറിനുള്ളിൽ ലഭിക്കുന്നതിനുള്ള സാധ്യത വർധിപ്പിക്കുന്നതായും, ഇത്തരം ഭക്ഷണം സുരക്ഷിതവും, പുതിയതും ആയിരിക്കുമെന്നും മുനിസിപ്പാലിറ്റി ചൂണ്ടിക്കാട്ടി.
  • ഫുഡ് ഡെലിവറി സ്വീകരിക്കുന്ന അവസരത്തിൽ ചൂടുള്ളതും, തണുത്തതുമായ ഭക്ഷണങ്ങൾ വെവ്വേറെയായാണ് ലഭിക്കുന്നതെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
  • പാകം ചെയ്തതോ, റെഫ്രിജറേറ്ററിൽ വെച്ച് തണുപ്പിച്ചതോ ആയ ഭക്ഷണ സാധനങ്ങൾ ഡെലിവറി ലഭിച്ച ശേഷം രണ്ട് മണിക്കൂറിലധികം ‘റൂം താപനിലയിൽ’ സൂക്ഷിക്കരുത്. ഇത്തരത്തിൽ ഭക്ഷണം അധിക നേരം സൂക്ഷിക്കുന്നത് അവയിൽ ബാക്ടീരിയ വളരുന്നതിനും, അസുഖങ്ങൾ പിടിപെടുന്നതിനും ഇടയാക്കുന്നതാണ്.
  • ഭക്ഷണം അധികസമയത്തേക്ക് റെഫ്രിജറേറ്ററിൽ എടുത്ത് വെച്ച് ഉപയോഗിക്കരുത്, അവ കഴിയുന്നതും ഡെലിവറി ലഭിച്ച അന്ന് തന്നെയോ, പരമാവധി പിറ്റേന്നോ ഉപയോഗിക്കേണ്ടതാണ്.
  • ഭക്ഷണം പാഴാക്കുന്നത് ഒഴിവാക്കുന്നതിനായി ഓർഡർ ചെയ്യുന്ന അവസരത്തിൽ ആവശ്യമുള്ള അളവിൽ മാത്രം ഓർഡർ ചെയ്യാൻ ശ്രദ്ധിക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *