മുപ്പത്തൊന്നാമത് അറേബ്യൻ ട്രാവൽ മാർക്കറ്റ് 2024 മെയ് 6 മുതൽ

മുപ്പത്തൊന്നാമത് അറേബ്യൻ ട്രാവൽ മാർക്കറ്റ് എക്‌സിബിഷൻ 2024 മെയ് 6-ന് ദുബായിൽ ആരംഭിക്കും. 2024 മെയ് 6-ന് ആരംഭിക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റ് എക്‌സിബിഷൻ 2024 മെയ് 9 വരെ നീണ്ട് നിൽക്കും. മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ട്രാവൽ ആൻഡ് ടൂറിസം എക്‌സിബിഷനാണ് അറേബ്യൻ ട്രാവൽ മാർക്കറ്റ്.

ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ചാണ് ഈ ട്രാവൽ ആൻഡ് ടൂറിസം പ്രദർശനം സംഘടിപ്പിക്കുന്നത്. ആഗോളതലത്തിൽ നിന്നുള്ള രണ്ടായിരത്തോളം പ്രദർശകർ ഇത്തവണത്തെ എക്സിബിഷനിൽ പങ്കെടുക്കുന്നതാണ്.

മുപ്പത്തൊന്നാമത് അറേബ്യൻ ട്രാവൽ മാർക്കറ്റ് സന്ദർശിക്കുന്നതിനായി നാല്പത്തിനായിരത്തിലധികം പേർ എത്തുമെന്നാണ് കരുതുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ടൂറിസം കേന്ദ്രങ്ങളെ പരിചയപ്പെടുത്തുന്നതും, ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളിലെ ഏറ്റവും മികച്ച ബ്രാൻഡുകളെ പരിചയപ്പെടുത്തുന്നതുമായ പ്രദർശനങ്ങൾ ഉൾപ്പെടുത്തിയാണ് ഈ എക്സിബിഷൻ ഒരുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *