മദ്യനയ അഴിമതിക്കേസ്; പണം ആർക്ക് കിട്ടിയെന്ന് കെജ്രിവാൾ നാളെ കോടതിയെ അറിയിക്കുമെന്ന് ഭാര്യ

മദ്യനയക്കേസിലെ വസ്തുതകൾ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വ്യാഴാഴ്ച കോടതിയിൽ വെളിപ്പെടുത്തുമെന്ന് ഭാര്യ സുനിത കെജ്രിവാൾ. കോഴയുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു. അന്വേഷണത്തിൽ പണമൊന്നും ഇ.ഡി. കണ്ടെത്തിയിട്ടില്ലെന്നും സുനിത വ്യക്തമാക്കി. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.

രണ്ട് ദിവസം മുമ്പ് ഡൽഹിയിലെ ജലവിതരണവുമായി ബന്ധപ്പെട്ട ഉത്തരവ് മന്ത്രി അതിഷിയ്ക്ക് കെജ്രിവാൾ കൈമാറിയിരുന്നു. ഇക്കാര്യത്തിലും കേന്ദ്രസർക്കാർ കേസെടുത്തിട്ടുണ്ട്. ഡൽഹിയെ നശിപ്പിക്കാനാണോ അവരുടെ ഉദ്ദേശ്യം. ജനങ്ങൾ ദുരിതമനുഭവിക്കണമെന്ന് അവർ ആ?ഗ്രഹിക്കുന്നുണ്ടോ. ഇക്കാര്യത്തിൽ കെജ്രിവാൾ വളരെ വേദനിക്കുന്നു – സുനിത പറഞ്ഞു.

മദ്യനയ അഴിമതിയെന്ന് വിളിക്കപ്പെടുന്ന കേസിൽ ഇ.ഡി. 250-ലധികം റെയ്ഡുകൾ നടത്തി. ഈ പണം അധികൃതർ കണ്ടെത്തിയിട്ടില്ല. മാർച്ച് 28-ന് കോടതിയിൽ അദ്ദേഹം എല്ലാം വെളിപ്പെടുത്തും. മദ്യനയ അഴിമതിയുടെ പണം എവിടെയാണെന്നും അതിനാവശ്യമായ തെളിവുകൾ അദ്ദേഹം നൽകുമെന്നും അവർ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *