തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി വയനാട്ടിലേക്ക് ; ഏപ്രിൽ മൂന്നിന് മണ്ഡലത്തിൽ എത്തും

രാഹുൽ ഗാന്ധി മണ്ഡലത്തിൽ ഉടൻ എത്തുമെന്നറിഞ്ഞതോടെ യുഡിഎഫ് ക്യാമ്പ് ആവേശത്തിൽ. എപ്രിൽ മൂന്നിനാണ് രാഹുൽ വയനാട്ടിലെത്തുന്നത്. അന്ന് തന്നെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്നും ഔദ്യോഗിക നേതൃത്വം അറിയിച്ചു.പ്രധാനപ്പെട്ട നാല് അക്കൗണ്ടുകൾ ആദായ നികുതി വകുപ്പ് മരവിപ്പിച്ചതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കോൺഗ്രസ്‌ പാർട്ടി. പണമില്ലാത്തത് എല്ലായിടത്തേയും പോലെ രാഹുലിന്റെ വരവിനെയും പ്രചാരണത്തെയും ബാധിച്ചിട്ടുണ്ട്.

“എല്ലാവരും ചോദിക്കുന്ന ചോദ്യം ഫ്ലക്സ് എവിടെ എന്നാണ്. കഴിഞ്ഞ തവണ വലിയ ഫ്ലക്സുകളുണ്ടായിരുന്നു. പ്രശ്നം പണമില്ല എന്നതാണ്. രാഹുൽ ഗാന്ധി വരുമ്പോള്‍ നല്ല റോഡ് ഷോ സംഘടിപ്പിക്കും”- കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് ടി സിദ്ദിഖ് പറഞ്ഞു.

മൂന്നു ജില്ലകളിലായി കിടക്കുന്ന മണ്ഡലത്തിൽ എത്ര ദിവസം രാഹുലുണ്ടാകുമെന്നതിൽ വ്യക്തതയില്ല. ആ കുറവ് നികത്താൻ പ്രിയങ്ക അടക്കമുള്ള ദേശീയ നേതാക്കളെ ഇറക്കി പ്രചാരണം കൊഴുപ്പിക്കാനൊരുങ്ങുകയാണ് യുഡിഎഫ്.

Leave a Reply

Your email address will not be published. Required fields are marked *