കോൺഗ്രസിന് വീണ്ടും തിരിച്ചടി ; വീണ്ടും ആദായ നികുതി വകുപ്പന്റെ നോട്ടീസ് , ആകെ അടയ്ക്കേണ്ട തുക 3567 കോടി രൂപ

ആദായ നികുതി വകുപ്പ് തുടർച്ചയായി നോട്ടീസുകൾ നല്കുന്ന വിഷയം നാളെ സുപ്രീംകോടതിയിൽ പരാമർശിക്കാൻ കോൺഗ്രസ്. ആദായ നികുതി വകുപ്പ് ആകെ മൂവായിരത്തി അഞ്ഞൂറ്റി അറുപത്തിയേഴ് കോടിയുടെ നോട്ടീസാണ് നൽകിയിരിക്കുന്നതെന്നാണ് കോൺഗ്രസ് പാർട്ടി വൃത്തങ്ങൾ അറിയിക്കുന്നത്. കഴിഞ്ഞ ദിവസം 1744 കോടിയുടെ നോട്ടീസ് കൂടി കോൺഗ്രസിന് കിട്ടിയിരുന്നു. 2014 മുതൽ 2017 വരെയുള്ള നികുതിയും പിഴയും ആവശ്യപ്പെട്ടാണ് പുതിയ നോട്ടീസ് അയച്ചത്.

തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടിയെ നിശ്ചലമാക്കാനാണ് കേന്ദ്ര സർക്കാർ ഏജൻസിയുടെ നീക്കമെന്ന് കോൺഗ്രസ് സുപ്രീംകോടതിയെ അറിയിക്കും. എന്നാൽ കമൽനാഥും ഡി.കെ.ശിവകുമാറും വൻ തുക പണമായി കോൺഗ്രസിന് എത്തിച്ചെന്നും ഇത് വരുമാനത്തിൽ നിന്ന് മറച്ചു വച്ചെന്നും ബിജെപി ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *