‘ഇവിഎം ഇല്ലാതെ മോദിക്ക് തെരഞ്ഞെടുപ്പിൽ വിജയിക്കാൻ കഴിയില്ല’ ; രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് ബിജെപി

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി ബി.ജെ.പി. വോട്ടിങ് മെഷീനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ രാഹുൽ നടത്തിയ പരാമർശത്തിലാണ് പരാതി. ഞായറാഴ്ച ഡൽഹിയിലെ രാംലീല മൈതാനിയിൽ നടന്ന ഇൻഡ്യ മഹാറാലിയിലായിരുന്നു രാഹുലിന്റെ പരാമർശം.

ഇ.വി.എം ഇല്ലാതെ മോദിക്ക് തെരഞ്ഞെടുപ്പ് ജയിക്കാനാകില്ലെന്നായിരുന്നു രാഹുൽ ഗാന്ധി പറഞ്ഞത്. അധിക്ഷേപകരമായ പരാമർശമാണ് രാഹുൽ നടത്തിയതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനു നൽകിയ പരാതിയിൽ ബി.ജെ.പി ആരോപിച്ചു. തെരഞ്ഞെടുപ്പ് വാതുവയ്പ്പാണെന്നും രാഹുൽ ആരോപിച്ചതായി ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ ഹർദീപ് സിങ് പുരി ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് കമ്മിഷനിൽ കേന്ദ്ര സർക്കാരിന്റെ സ്വന്തക്കാരാണുള്ളതെന്നും ഇ.വി.എം കൂടാതെ അവർക്കു ജയിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടന നൽകിയ അവകാശങ്ങൾ അപഹരിക്കപ്പെടുകയാണെന്നും രാഹുൽ പറഞ്ഞതായി മന്ത്രി ചൂണ്ടിക്കാട്ടി.

രാഹുലിനെതിരെ വെറും നോട്ടിസ് പോര. കടുത്ത നടപടി വേണമെന്നാണു പരാതിയിൽ ബി.ജെ.പി ആവശ്യപ്പെട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *