ഇരുചക്രവാഹനത്തിൽ ടെക്കിയുടെ വീഡിയോ കോൺഫറൻസ്; കൗതുകമുണർത്തി വീഡിയോ

ഐടി മേഖലയിൽ പേരുകേട്ട ബംഗളൂരു യുവാക്കളുടെ സ്വപ്നനഗരങ്ങളിലൊന്നാണ്. പ്രശസ്തിയോടൊപ്പംതന്നെ ഗതാഗതക്കുരുക്കിന്‍റെ പേരിൽ കുപ്രസിദ്ധവുമാണ് ബംഗളൂരു. ഗതാഗതക്കുരുക്കിനെ പഴിക്കാത്ത ഒരൊറ്റ നഗരവാസിപോലും അവിടെയുണ്ടാകില്ല. ഓഫീസിലേക്കു പോകുന്നതിനിടെ ട്രാഫിക് ബ്ലോക്കിൽ കുരുങ്ങിയ ടെക്കി ഇരു ചക്രവാഹനത്തിലിരുന്നു വീഡിയോ കോൺഫറൻസിൽ പങ്കെടുക്കുന്നതാണു കാഴ്ചക്കാരിൽ കൗതുകമുണർത്തിയത്.

ഗതാഗതക്കുരുക്കിലകപ്പെട്ട യുവാവ് ലാപ്ടോപ്പ് മടിയിൽ വച്ചാണ് വീഡിയോ കോൺഫറൻസിൽ പങ്കെടുക്കുന്നത്. ഇത്തരം വിഷമവൃത്തങ്ങളിൽ അകപ്പെടുമ്പോഴും ഓ​ഫീ​സ് ജോ​ലി​യിൽ മുഴുകുന്ന യുവാവ് ഇപ്പോൾ വൈറലാണ്. ഇത്തരം സംഭവങ്ങൾ യുവാക്കൾ നേരിടുന്ന ജോലി സമ്മർദത്തെയാണ് തുറന്നുകാണിക്കുന്നതെന്ന് ഒരു വിഭാഗം വാദിക്കുന്നു. ഐ​ടി ക​മ്പ​നി​യിലെ ജോലിത്തിരക്കും സമ്മർദവും യുവാക്കളുടെ കൊഴിഞ്ഞുപോക്കും നിത്യസംഭവമാണ്. നേരത്തെ റാപ്പിഡോയിൽ സഞ്ചരിക്കവെ ലാപ്ടോപ്പിൽ ജോലി ചെയ്യുന്ന യുവതി നെറ്റിസൺസിനിടയിൽ വൈ​റ​ലാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *