ആറ്റിങ്ങലിൽ ബിജെപിക്ക് തിരിച്ചടി; പഞ്ചായത്ത് വൈസ് പ്രസിഡന്റ് അടക്കം രണ്ട് പേർ രാജി വച്ച് സിപിഐഎമ്മിൽ ചേർന്നു

ആറ്റിങ്ങലിൽ ബിജെപിക്ക് തിരിച്ചടി. കരവാരം ഗ്രാമപഞ്ചായത്തിൽ ബിജെപി അംഗമായ വൈസ് പ്രസിഡന്റും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും രാജിവച്ചു. വൈസ് പ്രസിഡന്റ് സിന്ധു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ തങ്കമണി എന്നിവരാണ് രാജിവച്ചത്. സിപിഐഎമ്മുമായി ചേർന്ന് പ്രവർത്തിക്കുമെന്നാണ് ഇരുവരും പ്രഖ്യാപിച്ചത്. കരവാരം പഞ്ചായത്ത് ബിജെപിയാണ് ഭരിക്കുന്നത്. 18 അംഗങ്ങളുള്ള പഞ്ചായത്തിൽ 9 അംഗങ്ങളാണ് ബിജെപിക്കുളളത്. രണ്ട് പേർ രാജിവച്ചതോടെ ബിജെപി അംഗ സഖ്യ 7 ആയി കുറഞ്ഞു. ബി.ജെ.പിയിലെ ആഭ്യന്തര തർക്കമാണ് പാർട്ടിവിടാൻ കാരണം. ആറ്റിങ്ങലിൽ ബിജെപി ഭരിക്കുന്ന ഏക പഞ്ചായത്താണ് കരവാരം. 

Leave a Reply

Your email address will not be published. Required fields are marked *