500 കോടി ഡോളറിന് പകരം ഡാറ്റ നശിപ്പിക്കാം; ഇൻകോഗ്നിറ്റോ ഡാറ്റ ശേഖരിച്ച് വെട്ടിലായി ​ഗൂ​ഗിൾ

ശേഖരിച്ച സെർച്ച് വിവരങ്ങളെല്ലാം നശിപ്പിക്കാം, പ്രശ്നമാക്കരുതെന്ന് എന്ന് ​ഗൂ​ഗിൾ. ഇൻറർനെറ്റിൽ സ്വകാര്യമായി ബ്രൗസ് ചെയ്യുന്നതിനായി ഗൂ​ഗിൾ ക്രോമിലെ ‘ഇൻകോഗ്നിറ്റോ’ മോഡ് ഉപയോ​ഗിക്കാത്തവർ കുറവായിരിക്കും. എന്നാൽ ഇങ്ങനെ സെർച്ച് ചെയ്ത ഡാറ്റയൊക്കെ ​ഗൂ​ഗിൾ തന്നെ സൂക്ഷിച്ചാൽ എങ്ങനെയുണ്ടാവും. ഉപയോക്താക്കളിൽ നിന്ന് കോടിക്കണക്കിന് ഇൻകോഗ്നിറ്റോ ഡാറ്റായാണ് ​ഗൂ​ഗിൽ ര​ഹസ്യമായി ശേഖരിച്ചത്.

ഈ ഡാറ്റാ ശേഖരണത്തിന്റെ പേരിൽ 2020ൽ 500 കോടി ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമ സ്ഥാപനമായ ബോയസ് ഷില്ലര്‍ ഫ്‌ളെക്‌സ്‌നര്‍ ഗൂഗിളിനെ കോടതി കയറ്റി. ഗൂഗിള്‍ ക്രോമിലെ ഇന്‍കൊഗ്നിറ്റോ മോഡിലും മറ്റ് ബ്രൗസറുകളിലെ പ്രൈവറ്റ് മോഡിലും ഇന്റര്‍നെറ്റ് ഉപയോഗിച്ചവരുടെ സെര്‍ച്ച് ആക്ടിവിറ്റി ഗൂഗിള്‍ അനുവാദമില്ലാതെ ട്രാക്ക് ചെയ്തു എന്നതാണ് കേസ്. 2023ലാണ് കേസ് ഒത്തുതീർപ്പാക്കാൻ തീരുമാനിച്ചത്. കേസ് തള്ളണം എന്ന ഗൂഗിളിന്റെ ആവശ്യം നേരത്തെ തന്നെ സാന്‍ഫ്രാന്‍സിസ്‌കോ കോടതി തള്ളിയിരുന്നു. നഷ്ടപരി​ഹാരത്തിന് പകരം ഇൻകോഗ്നിറ്റോ’ മോഡിൽ നിന്ന ശേഖരിച്ച ഡാറ്റ മുഴുവൻ നശിപ്പിക്കാം എന്ന് ​ഗൂ​ഗിൾ സമ്മതിച്ചു. ഒത്തുതീർപ്പ് ശ്രമം ഇപ്പോൾ കോടതിയുടെ പരി​ഗണനയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *