ഷാർജയിൽ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ അഞ്ചുപേർ മരിച്ചു. ഷാർജയിലെ അൽ നഹ്‌ദയിലാണ് സംഭവം. അപകടത്തിൽ 44 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ 17പേരുടെ നില ഗുരുതരമാണ്. ഇവർ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.
മരണപ്പെട്ടവരുടെ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ജനങ്ങൾ താമസിച്ചിരുന്ന കെട്ടിയത്തിലാണ് തീപിടിച്ചത്.വ്യാഴാഴ്ച രാത്രി 10.50ഓടെയാണ് കെട്ടിടത്തിന് മുകൾ ഭാഗത്ത് തീപിടിത്തമുണ്ടായത് ശ്രദ്ധയിൽപ്പെട്ടത്.
18 കുട്ടികൾ ഉൾപ്പെടെ കെട്ടിടത്തിലുണ്ടായിരുന്ന 156 താമസക്കാരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിപ്പാർപ്പിച്ചുവെന്നാണ് വിവരം. 750 അപ്പാർട്ട്‌മെന്റുകളാണ് 39 നിലകളുള്ള കെട്ടിടത്തിലുള്ളത്.