ലോക്സഭാ തെരഞ്ഞെടുപ്പ് ; കേരളത്തിൽ ബിജെപി അഞ്ചിലേറെ സീറ്റുകൾ നേടും, കേരളാ പ്രഭാരി പ്രകാശ് ജാവ്ദേക്കർ

ലോക്‌സഭാ തെരഞ്ഞടുപ്പില്‍ സംസ്ഥാനത്ത് നിന്ന് ബിജെപി അഞ്ചിലേറെ സീറ്റ് നേടുമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു. ദക്ഷിണേന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ എംപിമാരുള്ള പാര്‍ട്ടിയായി ബിജെപി മാറുമെന്നും പ്രകാശ് ജാവ്ദേക്കർ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഇത്തവണ കേരളീയരുടെ മനസില്‍ വലിയ ഒരുമാറ്റമുണ്ട്. അതിന് കാരണം മോദി തന്നെ വീണ്ടും പ്രധാനമന്ത്രിയാകുമെന്നതാണ്. കഴിഞ്ഞ തവണ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് കരുതി വോട്ട് ചെയ്തവര്‍ അത് പാഴാക്കിയല്ലോ എന്നാണ് ഇപ്പോള്‍ ചിന്തിക്കുന്നതെന്നും പ്രകാശ് ജാവ്ദേക്കർ പറഞ്ഞു.

ദക്ഷിണേന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ എംപിമാരുള്ള പാര്‍ട്ടിയായി ബിജെപി മാറുമെന്നും ജാവ്ദേക്കർ പറഞ്ഞു. ബിജെപി ഉത്തരേന്ത്യയുടെ മാത്രം പാര്‍ട്ടിയാണെന്ന ധാരണ പ്രചരിപ്പിക്കുന്നവര്‍ക്ക് തെറ്റിയെന്നും അത്തരത്തിലൂള്ള ഒരുവിഭജനത്തിന് ഇന്ന് അടിസ്ഥാനമില്ലെന്നും പ്രകാശ് ജാവ്ദേക്കർ വ്യക്തമാക്കി. ഇന്ന് ഇന്ത്യ ഒന്നാണ്, എല്ലാ ഇന്ത്യക്കാരും ഒന്നാണെന്നും ജാവ്ദേക്കർ കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് ഇഡിയും മറ്റ് കേന്ദ്ര ഏജന്‍സികളും നടത്തുന്ന അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണത്തോടുള്ള പ്രതികരണം ഇങ്ങനെ; ബിജെപിയുമായും സര്‍ക്കാരുമായും ഇതിന് യാതൊരു ബന്ധമില്ലെന്നും നിയമപരമായ നടപടികള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *