ശോഭാ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ; നേരിട്ട് ഇടപെട്ട് ബിജെപി കേന്ദ്ര നേതൃത്വം

ആലപ്പുഴയിൽ ശോഭ സുരേന്ദ്രന്റെ പ്രചാരണത്തിൽ നേരിട്ട് ഇടപെട്ട് ബിജെപി ദേശീയ നേതൃത്വം. ശോഭാ സുരേന്ദ്രന്‍റെ പ്രചാരണം വിലയിരുത്താനും ഭാവി പരിപാടികൾക്കു രൂപം നല്കാനും സംഘടനാ ജനറൽ സെക്രട്ടറി ബി എൽ സന്തോഷ്‌ ആലപ്പുയിൽ എത്തി. രാവിലെ മുതൽ ബൂത്ത്‌ തലം മുതലുള്ള ഭാരവാഹികളുടെ യോഗം ചേർന്ന് വരികയാണ്. ബിജെപി ജില്ലാ പ്രസിഡന്റ് കെ ഗോപകുമാറിന് കഴിഞ്ഞ ദിവസം ആലപ്പുഴയുടെ ചുമതല നൽകിയിരുന്നു. നേരത്തെ പന്തളം പ്രതാപനാണ് മണ്ഡലത്തിന്റെ ചുമതല നൽകിയിരുന്നത്.

ശോഭ സുരേന്ദ്രൻ ആലപ്പുഴയില്‍ സ്ഥാനാര്‍ത്ഥി ആയതോടെ എല്‍ഡിഎഫ് – യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ ഉറക്കം പോയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നേരത്തെ പറഞ്ഞിരുന്നു. ശോഭാ സുരേന്ദ്രൻ ആലപ്പുഴയില്‍ ജയിച്ചാല്‍ കേന്ദ്രമന്ത്രിയാകുമെന്നും സുരേന്ദ്രൻ പറയുകയുണ്ടായി. ആലപ്പുഴയിൽ എൽഡിഎഫ് സിറ്റിംഗ് എംപി എ എം ആരിഫിനെ രംഗത്തിറക്കിയപ്പോള്‍ കോണ്‍ഗ്രസ് കെ സി വേണുഗോപാലിനെയാണ് കളത്തിലിറക്കിയിരിക്കുന്നത്. 

Leave a Reply

Your email address will not be published. Required fields are marked *