വയനാട് സുൽത്താൻ ബത്തേരിയിൽ വനത്തിനുളളിൽ തീപിടുത്തം ; ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീ അണയ്ക്കാൻ ശ്രമം തുടരുന്നു

വയനാട്ടിൽ സുൽത്താൻ ബത്തേരി മൂലങ്കാവ് കാരശ്ശേരി വനത്തില്‍ തീപിടുത്തം. വനത്തിനുള്ളിൽ ജനവാസ മേഖലയോട് അടുത്തുകിടക്കുന്ന മുളങ്കാടുകൾക്കാണ് തീ പിടിച്ചിരിക്കുന്നത്. സമീപത്തെ റബർ തോട്ടത്തിലേക്കും തീപിടിച്ചിട്ടുണ്ടെന്നാണ് വിവരം. ബത്തേരിയിൽ നിന്നുള്ള രണ്ട് യൂണിറ്റ് ഫയർഫോഴ്സും പിന്നെ നാട്ടുകാരും വനവകുപ്പ് ഉദ്യോഗസ്ഥരും തീ പൂർണ്ണമായും അണക്കാനുള്ള തീവ്രശ്രമത്തിലാണ്.

ജനവാസ പ്രദേശത്തുനിന്ന് അധികം അകലെയല്ലാതെ കാടിനുള്ളിലെ മുളങ്കൂട്ടങ്ങൾക്കാണ് തീ പടർന്നിരിക്കുന്നത്. മുൻപും ഈ മേഖലയിൽ സമാന രീതിയിൽ മുളംകൂട്ടങ്ങൾക്ക് തീ പിടിച്ചിരുന്നു. വനത്തിൽ ആനകളുണ്ടായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *