ചർച്ച വികസനത്തെ കുറിച്ച് മാത്രം; കോഴ വിവാദത്തിൽ ഇനി പ്രതികരിക്കാനില്ലെന്ന് അനിൽ ആൻറണി

കോഴ വിവാദത്തിൽ ഇനി പ്രതികരണത്തിനില്ലെന്ന് പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി അനിൽ ആൻറണി. വികസന കാര്യങ്ങൾ മാത്രമെ ഇനി സംസാരിക്കൂവെന്നും അനിൽ വ്യക്തമാക്കി. എന്നാൽ ദല്ലാൾ നന്ദകുമാർ ഉന്നയിച്ച കോഴ ആരോപണം വിശദീകരിക്കാൻ അനിൽ ആൻറണിക്കും ആൻറോ ആൻറണിക്കും ബാധ്യതയുണ്ടെന്നാണ് എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. തോമസ് ഐസക്കിൻറെ പ്രതികരണം.

അതേസമയം കോഴ ആരോപണത്തെ പ്രതിരോധിക്കാൻ ആൻറോ ആൻറണിയുടെ കുടുംബം സഹകരണ തട്ടിപ്പ് നടത്തിയെന്ന ആക്ഷേപം അനിൽ ശക്തമാക്കുന്നു. 16 കോടിയുടെ സഹകരണ ബാങ്ക് തട്ടിപ്പിൽ തെളിവുകൾ പുറത്തുവിടുമെന്നാണ് അനിൽ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *