കൊട്ടാരക്കരയിൽ ഗ്യാസ് ടാങ്കർ തലകീഴായി മറിഞ്ഞ് അപകടം; ഗതാഗത നിയന്ത്രണം

കൊട്ടാരക്കര പനവേലിയിൽ എംസി റോഡിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു. പുലർച്ചെ അഞ്ചു മണിക്കാണ് അപകടം. നിയന്ത്രണം നഷ്ടപ്പെട്ട് റോഡിൻറെ സൈഡിലേക്ക് ലോറി തലകീഴായി മറിയുകയായിരുന്നു. ടാങ്കർ ലോറിയുടെ ഡ്രൈവർ തമിഴ്‌നാട് തുറയൂർ സ്വദേശി പയനീർ സെൽവത്തെ പരിക്കുകളോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്ന് പൊലീസ് പറഞ്ഞു. ഇന്ധനചോർച്ചയില്ലെന്നാണ് വിവരം. ലോറി ഉയർത്താൻ ശ്രമം തുടരുകയാണ്.

ടാങ്കർ ലോറി മറിഞ്ഞതോടെ എംസി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. വാഹനങ്ങൾ വഴിതിരിച്ചുവിടുകയാണ്. ഇവിടുത്തെ വൈദ്യുതി ബന്ധങ്ങളും വിച്ഛേദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *