മാസപ്പടി കേസ്: മാത്യു കുഴൽനാടന്റെ ഹർജിയിൽ വിധി പറയുന്നത് വിജിലൻസ് കോടതി മാറ്റിവെച്ചു

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള മാത്യു കുഴൽനാടന്റെ ഹർജിയിൽ തിരുവനന്തപുരം വിജിലൻസ് കോടതി വിധി പറയുന്നത് ഈ മാസം 19 ലേക്ക് മാറ്റി. ഇന്ന് വിധി പറയാനിരുന്ന കേസാണ് മാറ്റിയത്.

വിധിപ്പകർപ്പ് തയ്യാറാക്കുന്നത് പൂർത്തിയാകാത്തതിനെ തുടർന്നാണ് മാറ്റിയതെന്ന് കോടകി അറിയിച്ചു. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട മാത്യു കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ടിരുന്നു. വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടണമെന്നായിരുന്നു കുഴൽനാടൻറെ ആദ്യത്തെ ആവശ്യം. എന്നാൽ, വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടേണ്ടെന്നും കോടതി നേരിട്ട് അന്വേഷണം നടത്തിയാൽ മതിയെന്നും പിന്നീട് നിലപാട് മാറ്റിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *