ഹൃദയഹാരിയായ പ്രണയകഥയുമായി സുരേഷനും സുമതലയും, ഒപ്പം കൊഴുമ്മൽ രാജീവനും, ട്രെയിലർ പുറത്ത്

രതീഷ് ബാലകൃഷ്ണ പൊതുവാൾ ചിത്രം ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’യുടെ ട്രെയിലർ പുറത്ത്. പുതിയ ഗാനം പുറത്തിറങ്ങി. രാജേഷ് മാധവനും ചിത്ര നായരും സുരേശനും സുമലതയുമാകുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൊഴുമ്മൽ രാജീവനായി തന്നെയാണ് കുഞ്ചാക്കോ ബോബൻ ചിത്രത്തിലെത്തുന്നത്. മെയ് പതിനാറിന് ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ ന്നാ താൻ കേസ് കൊട്’ എന്ന സിനിമയുടെ സ്പിൻ ഓഫാണ് ചിത്രം. മലയാളത്തിലെ ആദ്യ സ്പിൻ ഓഫ് ചിത്രമാണിതെന്ന് അണിയറപ്രവർത്തകർ പറഞ്ഞു. പയ്യന്നൂരും പരിസര പ്രദേശങ്ങളിലുമായ് നൂറു ദിവസത്തിന് മുകളിൽ നീണ്ട ഷൂട്ട് ചിത്രത്തിനുണ്ടായിരുന്നു. ഒരേ കഥ മൂന്നു കാലഘട്ടങ്ങളിലൂടെ പറയുന്നു എന്നൊരു പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.

ഇമ്മാനുവൽ ജോസഫ്, അജിത് തലപ്പള്ളി എന്നിവരാണ് നിർമാതാക്കൾ. രതീഷ് ബാലകൃഷ്ണ പൊതുവാൾ, ജെയ് കെ, വിവേക് ഹർഷൻ എന്നിവരാണ് സഹനിർമാതാക്കൾ. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: മനു ടോമി, രാഹുൽ നായർ. സബിൻ ഊരാളുക്കണ്ടി ഛായാഗ്രഹണം നിർവഹിക്കുന്നു. പ്രൊഡക്ഷൻ ഡിസൈനർ: കെ.കെ. മുരളീധരൻ, എഡിറ്റർ: ആകാശ് തോമസ്, മ്യൂസിക്: ഡോൺ വിൻസെൻറ്, ക്രിയേറ്റീവ് ഡയറക്ടർ: സുധീഷ് ഗോപിനാഥ്, ആർട് ഡയറക്ഷൻ: ജിത്തു സെബാസ്റ്റ്യൻ, മിഥുൻ ചാലിശ്ശേരി, സിങ്ക് സൗണ്ട് & സൗണ്ട് ഡിസൈൻ: അനിൽ രാധാകൃഷ്ണൻ, സൗണ്ട് മിക്‌സിങ്: സിനോയ് ജോസഫ്, ലിറിക്‌സ്: വൈശാഖ് സുഗുണൻ, കോസ്റ്റ്യൂം ഡിസൈനർ: സുജിത്ത് സുധാകരൻ, മേക്കപ്പ്: ലിബിൻ മോഹനൻ, സ്റ്റണ്ട്‌സ്: മാഫിയ ശശി, പ്രൊഡക്ഷൻ കൺട്രോളർ: ബിനു മണമ്പൂർ, വി.എഫ്.എക്‌സ്: എഗ്ഗ് വൈറ്റ്, സ്റ്റിൽസ്: റിഷാജ് മുഹമ്മദ്, പോസ്റ്റർ ഡിസൈൻ: ഓൾഡ് മങ്ക്സ്, കൊറിയോഗ്രാഫേഴ്സ്: ഡാൻസിങ് നിഞ്ച, ഷെറൂഖ് ഷെറീഫ്, അനഘ, റിഷ്ധാൻ, പി ആർ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ. ശ്രീ ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *