ദൈവമേ! ഈ രോഗം മുംബൈയിലും എത്തിയോ.?! റെയിൽവേ സ്റ്റേഷനു മുമ്പിൽ യുവതിയുടെ ‘റീൽ’

ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് (സിഎസ്എംടി) സ്റ്റേഷനു പുറത്തു സുന്ദരിയായ യുവതി ബെല്ലി ഡാൻസ് ചെയ്യുന്ന വീഡിയോ ഇൻറർനെറ്റിൽ വൈറലാണ്. ഇന്ത്യയിൽത്തന്നെ ഏറ്റവും തിരക്കുള്ള റെയിൽവേ സ്റ്റേഷനുകളിലൊന്നാണ് മുംബൈയിലെ ശിവാജി ടെർമിനസ്. സ്റ്റേഷനു പുറത്തെ തിരക്കേറിയ റോഡിലാണ് ആരാധകരെ ഹരം കൊള്ളിക്കുന്ന ബെല്ലി ഡാൻസ് അരങ്ങേറിയത്.

റീൽ ചിത്രീകരണമായിരുന്നു നടന്നത്. വൈറൽ വീഡിയോയിൽ, മഞ്ഞ വസ്ത്രത്തിൽ നൃത്തം ചെയ്യുന്ന സുന്ദരിയായ യുവതിയെ കാണാം. അവളുടെ ബെല്ലിഡാൻസ് കണ്ട് യുവാക്കൾ തടിച്ചുകൂടിയിട്ടുണ്ട്. യുവതിയുടെ റീൽ ചിത്രീകരണം തടസമാകുന്നുണ്ടെങ്കിലും യാത്രക്കാർ കാര്യമായി പ്രതികരിക്കുന്നില്ല. അമിതാഭ് ബച്ചൻ, രജനികാന്ത് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ഹം’ എന്ന ചിത്രത്തിലെ ‘കാഗസ് കലാം ദാവത്ത് ലാ’ എന്ന ഗാനം പശ്ചാത്തലത്തിൽ പ്ലേ ചെയ്തായിരുന്നു നൃത്തം.

വീഡിയോ വൈറലായെങ്കിലും വ്യാപക വിമർശനങ്ങളാണ് യുവതിക്ക് ഏൽക്കേണ്ടിവന്നത്. മുംബൈയിലെ ഫുട്പാത്തുകളിലും റെയിൽവേ സ്റ്റേഷനകത്തും ഇത്തരം ‘റീൽക്കൂത്ത്’ പതിവാണെന്നും കാൽനടയാത്രക്കാർക്കു ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ആളുകൾ പ്രതികരിക്കുന്നു. വൈറൽ വീഡിയോയ്ക്കു ലഭിച്ച ഏറ്റവും രസകരമായ കമൻറ് ഇതായിരുന്നു: ‘ദൈവമേ! ഈ രോഗം മുംബൈയിൽ എത്തിയോ.?! ‘ രാജ്യത്തെ യുവാക്കളെ വേട്ടയാടുന്ന ഒരു രോഗമാണ് റീൽ സംസ്‌കാരമെന്നും ചിലർ അഭിപ്രായപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *