സ്ത്രീയോ, അതോ റോബോട്ടോ; നെറ്റിസൺസിനെ അമ്പരപ്പിച്ച് റോബോട്ടിനെ വെല്ലുന്ന പ്രകടനം

റോബോട്ട് ഇന്ന് ഒരു സ്ഥിരം കാഴ്ചയായി മാറിക്കൊണ്ടിരിക്കുകയാണ്. പല റെസ്റ്റോറന്റുകളും സ്ഥാപനങ്ങളുമൊക്കെ ജോലിക്കാരായി റോബോട്ടുകളെ വയ്ക്കുന്നത് കണ്ടിട്ടുണ്ടാവുമല്ലൊ? എന്നാൽ, ചൈനയിലെ ​ചോം​ഗിങ് ഹോട്ട്‍പോട്ട് റെസ്റ്റോറന്റിൽ നിന്നുള്ള വീഡിയോ ഇപ്പോൾ നെറ്റിസൺസിനെ ആകെ അമ്പരപ്പിച്ചിരിക്കുകയാണ്. ഈ വെയ്ട്രെസ് മനുഷ്യനാണോ അതോ റോബോട്ട് ആണോ എന്നതാണ് പലരുടേയും സംശയം.

ലുക്കും വർക്കുമെല്ലാം റോബോട്ടിന്റേതു പോലെ തന്നെ. എന്തായാലും, കൂടുതൽ തല പുകയ്ക്കേണ്ട. ഇത് ഒരു മനുഷ്യ സ്ത്രീ തന്നെയാണ്. റോബോട്ടിക് ഡാൻസ് മൂവ് ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് സേവനം നൽകുന്ന ഒരു ചൈനീസ് റെസ്റ്റോറൻ്റ് ഉടമയാണിവർ. യഥാർത്ഥ റോബോട്ടിനെ വെല്ലുന്ന പ്രകടനം കാഴ്ച്ചവെക്കുന്ന ഇവർ ഒരു പ്രൊഫഷണൽ ഡാൻസർ കൂടിയാണ്. റോബോട്ടിനെ അനായാസം അനുകരിക്കുന്ന ചൈനയിൽ ഇവർക്ക് വൻ സപ്പോർട്ട് തന്നെയാണ് കിട്ടുന്നത്. 

Leave a Reply

Your email address will not be published. Required fields are marked *