‘സ്വകാര്യ സ്‌കൂളുകളിലെ ഫീസ് നിരക്ക് കുറയ്ക്കണം’; സംസ്ഥാനങ്ങൾക്ക് കത്തയച്ച് ദേശീയ ബാലാവകാശ കമ്മിഷൻ

രാജ്യത്തെ സ്വകാര്യ സ്‌കൂളുകളിലെ ഫീസ് നിരക്ക് കുറയ്ക്കണം, പ്രാഥമിക തലത്തിൽ എൻ.സി.ഇ.ആർ.ടിയുടെ പുസ്തകങ്ങൾ ശുപാർശ ചെയ്യണം തുടങ്ങിയ നിർദേശങ്ങളുമായി സംസ്ഥാനങ്ങൾക്ക് കത്തയച്ച് ദേശീയ ബാലാവകാശ കമ്മിഷൻ.

എൻ.സി.ഇ.ആർ.ടി. ഒഴിവാക്കി സ്വകാര്യ പ്രസാധകർ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങൾ സ്‌കൂളുകൾ പിൻതുടരുന്നത് ഗുണനിലവാരമില്ലാത്ത വിദ്യാഭ്യാസം ലഭിക്കുന്നതിന് കാരണമാകുമെന്ന് പ്രിൻസിപ്പൽ സെക്രട്ടറിമാർക്കും സ്‌കൂൾ വിദ്യാഭ്യാസ സെക്രട്ടറിമാർക്കും അയച്ച കത്തിലുണ്ട്. സ്വകാര്യ സ്‌കൂളുകൾ വൻതുക ഫീസ് ഇനത്തിൽ ഈടാക്കുന്നു, സ്വകാര്യ പ്രസാധകരുടെ പുസ്തകങ്ങൾ വാങ്ങാൻ നിർബന്ധിക്കുന്നു, മാനസിക-ശാരീരിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർഥികളോട് വിവേചനം കാണിക്കുന്നു തുടങ്ങിയ പരാതികളുണ്ടെങ്കിൽ 30 ദിവസത്തിനകം കമ്മിഷനെ ബന്ധപ്പെടാമെന്നും കത്തിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *