കുമളിയിൽ ബൈക്കും ജീപ്പും കൂട്ടിയിടിച്ചു; രണ്ട് യുവാക്കൾ മരിച്ചു

ഇടുക്കി കുമളിയിൽ ബൈക്ക് ജീപ്പുമായി കൂട്ടിയിടിച്ച് രണ്ട് മരണം. ഒരാൾക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലർച്ചെ 12 മണിയോടെ കുമളി ഹോളീഡെ ഹോമിന് സമീപത്താണ് അപകടമുണ്ടായത്.

കന്നിമാചോലയിലേക്ക് പോയ ബൈക്ക് കുമളി ഭാഗത്തേക്ക് വരികയായിരുന്ന ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. വണ്ടിപ്പെരിയാർ കന്നിമാർചോല സ്വദേശികളായ അജയ്, സന്തോഷ് എന്നിവരാണ് മരിച്ചത്. ഇരുവരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.

അപകടത്തിൽ പരിക്കേറ്റ അരുണിനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മരിച്ച യുവാക്കൾക്കൊപ്പം ഉണ്ടായിരുന്ന അരുണിന്റെ പരിക്ക് ഗുരുതരമാണ്. അപകടത്തിൽ സന്തോഷിന്റെ കൈ അറ്റുപോയി. അതേസമയം ഇടുക്കിയിൽ കഴിഞ്ഞ ദിവസങ്ങളിലും വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മാങ്കുളം-ആനക്കുളം റോഡിൽ പേമരം വളവിലാണ് വാഹനാപകടമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *