പ്രമുഖ ടിക്ടോക് താരം കൈൽ മരിസ റോത്ത് അന്തരിച്ചു; അമ്മ തന്നെയാണ് മരണവിവരം അറിയിച്ചത്

പ്രമുഖ ടിക്ടോട് താരം കൈൽ മരിസ റോത്ത് (36) അന്തരിച്ചു. കൈലിന്റെ അമ്മ തന്നെയാണ് മരണവിവരം സമൂഹമാധ്യമത്തിലെ പോസ്റ്റിലൂടെ അറിയിച്ചത്. മരണംകാരണം വെളിപ്പെടുത്തിയിട്ടില്ല. ഒരാഴ്ച മുൻപായിരുന്നു അന്ത്യമെന്ന് സഹോദരി വ്യക്തമാക്കി. യുഎസിലെ മേരിലാൻഡിലാണ് കൈൽ മരിസ് താമസിച്ചിരുന്നത്.

‘‘എന്റെ മകൾ കൈൽ അന്തരിച്ചു. അവൾ നിങ്ങളിൽ ചിലരുടെ ജീവിതത്തെ വ്യക്തിപരമായും മറ്റു ചിലരെ അല്ലാതെയും സ്പർശിച്ചു. അവൾ എല്ലാവരെയും ഒരുപാട് സ്നേഹിച്ചു. ഇപ്പോൾ ഒന്നും മനസ്സിലാകുന്നില്ല. കുറച്ചു ദിവസം കഴിയുമ്പോൾ ഒരുപക്ഷേ കൂടുതൽ മനസ്സിലാകും.’’– അമ്മ ജാക്വി കോഹെൻ റോത്ത് കുറിച്ചു.

ടിക് ടോക്കിൽ 1,75,000 ഫോളോവേഴ്സുള്ള താരമാണ് കൈൽ മരിസ റോത്ത്. ഹോളിവുഡിലെ ഗോസിപ് കഥകളെക്കുറിച്ചുള്ള ചർച്ചകളിലൂടെ പ്രശസ്തി നേടുന്നത്. ഇതുവഴി നിരവധി വിവാദങ്ങളിലും കൈൽ മരിസ ഉൾപ്പെട്ടിട്ടുണ്ട്. ടിക് ടോക്കിൽ അപ്‌ലോഡ് ചെയ്യുന്ന വിഡിയോകൾക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *