വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച, കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ; സുഗന്ധഗിരിയിലെ മരംമുറി കേസിൽ മന്ത്രി

സുഗന്ധഗിരിയിലെ മരംമുറിയുമായി ബന്ധപ്പെട്ട് വനംവകുപ്പ് വിജിലൻസ് മേധാവിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തിയപ്പോൾ ഞെട്ടിക്കുന്ന കണ്ടെത്തലുകളാണ് പുറത്തുവന്നതെന്ന് വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ . വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചു. മരംമുറിയിൽ വാച്ചർമുതൽ ഡി.എഫ്.ഒ. വരെയുള്ളവർക്ക് പങ്കെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

ഞെട്ടിക്കുന്ന കണ്ടെത്തലാണ് ഇത്. നിയമനടപടികളുമായി മുന്നോട്ട് പോകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത് ആവർത്തിക്കാൻ പാടില്ല. ഉന്നതതല അധികാര കേന്ദ്രങ്ങൾ തന്നെ ഇടപ്പെട്ടു എന്നത് ഗൗരവമുള്ളത്. ഉദ്യോഗസ്ഥർ കൃത്യമായ ചുമതല നിർവഹിച്ചില്ല. നടപടി ഉടൻ ഉണ്ടാകും- മന്ത്രി പറഞ്ഞു.

ഡി.എഫ്.ഒ. ഉൾപ്പെടെയുള്ളവർ അറിഞ്ഞിട്ടും അറിഞ്ഞില്ലെന്നു നടിച്ചു എന്നാണ് മനസ്സിലാകുന്നതെന്നും അടിയന്തിരമായി നടപടി സ്വീകരിക്കാൻ വിജിലൻസ് മേധാവിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *