അഞ്ചംഗ സംഘം സഞ്ചരിച്ച ജീപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞു; 17കാരൻ മരിച്ചു

കണ്ണൂർ ചെമ്പേരിയിൽ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് പ്ലസ് വൺ വിദ്യാർഥി മരിച്ചു. ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥി ജൂഡ്വിൻ ഷൈജു (17) ആണ് മരിച്ചത്. തളിപ്പറമ്പ് കുടിയാൻമല റൂട്ടിൽ പുലിക്കുരുമ്പയ്ക്ക് സമീപത്തു വച്ചാണ് അപകടം സംഭവിച്ചത്. പിതാവ്: ഷൈജു. മാതാവ്: ശോഭ. സഹോദരങ്ങൾ: ജൂഡിറ്റ്, ജുവാന.

പള്ളിപ്പെരുന്നാളിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന അഞ്ചംഗ സംഘമാണ് ജീപ്പിൽ ഉണ്ടായിരുന്നത് മറ്റുള്ളവരുടെ പരുക്ക് ഗുരുതരമല്ല. ഇന്ന് പുലർച്ചെയാണ് അപകടം. ജൂഡ്വിന്റെ സംസ്‌കാരം ഇന്നു വൈകിട്ട് 5ന് ചെമ്പേരി ലൂർദ് മാതാ ഫൊറോന പള്ളി സെമിത്തേരിയിൽ.

Leave a Reply

Your email address will not be published. Required fields are marked *