ചെസിൽ ചരിത്ര നേട്ടം കൈവരിച്ച് ഇന്ത്യയുടെ ഗ്രാൻഡ് മാസ്റ്റർ ഡി ഗുകേഷ്; കാൻഡിഡേറ്റ്സ് ടൂർണമെന്റിൽ കിരീടം നേടുന്ന പ്രായംകുറഞ്ഞ താരം

ചെസ് കാൻഡിഡേറ്റ്സ് ടൂർണമെന്റിൽ കിരീടം നേടി ഇന്ത്യയുടെ ഗ്രാൻഡ് മാസ്റ്റർ ഡി. ഗുകേഷ്. പതിനേഴുകാരനായ ഗുകേഷ് കാൻഡിഡേറ്റ്സ് ടൂർണമെന്റിൽ കിരീടം നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരം എന്ന നേട്ടവും സ്വന്തമാക്കി. അവസാന റൗണ്ടിൽ ഗുകേഷ് അമേരിക്കയുടെ ഗ്രാൻഡ്‌മാസ്റ്റർ ഹികാരു ഹക്കാമുറയെ സമനിലയിൽ തളച്ചു. അങ്ങനെ 9 പോയിന്റുമായാണ് ഗുകേഷ് കിരീടം നേടിയത്. കാനഡയിലെ ടൊറൻ്റോയിൽ നടന്ന 14 റൗണ്ട് കാൻഡിഡേറ്റ് ടൂർണമെൻ്റ് ലോക ചാമ്പ്യന്റെ എതിരാളിയെയാണ് തീരുമാനിക്കുന്നത്. പ്രധാന താരങ്ങൾ മത്സരിച്ച കാൻഡിഡെറ്റ്സിൽ, വിശ്വനാഥൻ ആനന്ദിനു ശേഷം ആദ്യമായാണ് ഒരു ഇന്ത്യക്കാരൻ വിജയിക്കുന്നത്. ഈ വർഷം അവസാനം നടക്കുന്ന ലോക ചെസ് ചാംപ്യൻഷിപ്പിൽ നിലവിലെ ലോക ചാമ്പ്യനായ ചൈനയുടെ ഡിങ് ലിറനെയാണ് ഗുകേഷ് നേരിടുക. ജയിച്ചാൽ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യൻ എന്ന ചരിത്ര നേട്ടം ഗുകേഷിന് സ്വന്തമാക്കാം. ആനന്ദ് അടക്കം പ്രമുഖർ ഗുകേഷിനെ അഭിനന്ദിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *