മുംബൈയെ തകർത്ത് രാജസ്ഥാന്‍ റോയല്‍സ്; 9 വിക്കറ്റ് ജയം, പ്ലേ ഓഫിന് അരികെ

ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 9 വിക്കറ്റ് ജയം. ഇതോടെ രാജസ്ഥാന്‍ പ്ലേ ഓഫിന് അരികിലെത്തി. ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുംബൈ 180 റണ്‍സ് വിജയലക്ഷ്യമാണ് ഉയർത്തിയത്. ഇത് 18.4 ഓവറില്‍ തന്നെ രാജസ്ഥാന്‍ മറികടന്നു. 35 റണ്‍സെടുത്ത ജോസ് ബട്‌ലറുടെ വിക്കറ്റ് മാത്രമാണ് രാജസ്ഥാന് നഷ്ടമായത്. ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ 59 പന്തില്‍ സെഞ്ചുറിയുമായി ഫോമിലെത്തിയപ്പോൾ നായകൻ സഞ്ജു സാംസണ്‍ 38 റണ്‍സുമായി പുറത്താകാതെ നിന്നു. സ്കോര്‍ മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തിൽ 179 റൺസ് എടുത്തപ്പോൾ രാജസ്ഥാന്‍ റോയല്‍സ് 18.4 ഓവറിൽ വെറും ഒരു വിക്കറ്റ് നഷ്ടത്തിൽ 183 റൺസ് നേടി വിജയം കണ്ടു. ഈ ജയത്തോടെ എട്ട് കളികളില്‍ 14 പോയന്‍റുമായി രാജസ്ഥാന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. മുംബൈ ഇന്ത്യന്‍സാകട്ടെ എട്ട് കളികളില്‍ ആറ് പോയന്‍റുമായി ഏഴാം സ്ഥാനത്ത് തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *