അനിൽ ആന്റണിക്കെതിരായ ആരോപണത്തിൽ തെളിവുകൾ പുറത്തുവിട്ട് ടിജി നന്ദകുമാർ; ശോഭ സുരേന്ദ്രൻ പണം വാങ്ങിയെന്നും ആരോപണം

അനിൽ ആന്റണിക്കെതിരായ ആരോപണത്തിൽ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് ടിജി നന്ദകുമാർ. 2013 ഏപ്രിലിൽ യുപിഎ സർക്കാരിന്റെ കാലത്ത് സുഹൃത്തിനെ കേരള ഹൈക്കോടതിയിലെ സിബിഐ സ്റ്റാൻഡിംഗ് കോൺസലായി നിയമിക്കാമെന്ന് പറഞ്ഞാണ് തന്റെ കൈയിൽ നിന്ന് അനിൽ പണം വാങ്ങിയത് എന്നാണ് നന്ദകുമാറിന്റെ ആരോപണം. ഡൽഹിയിലെ ഒരു ഹോട്ടലിൽ നിന്നും പണം വാങ്ങുന്നു എന്ന് അവകാശപ്പെടുന്ന ചിത്രമാണ് നന്ദകുമാർ പുറത്തുവിട്ടത്.

ടിജി നന്ദകുമാർ ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ തെളിവുകൾ പുറത്തുവിട്ടത്. 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന ദല്ലാൾ നന്ദകുമാറിന്റെ ആരോപണത്തിൽ തെളിവുകൾ പുറത്തുവിടാൻ അനിൽ ആന്റണി വെല്ലുവിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നന്ദകുമാർ വാർത്താസമ്മേളനത്തിൽ ചിത്രങ്ങൾ പുറത്തുവിട്ടത്. ബിജെപിയുടെ ക്രൗഡ് പുള്ളറായ നേതാവ് പത്ത് ലക്ഷം രൂപ വാങ്ങിയിട്ട് മടക്കിത്തന്നില്ലെന്ന ആരോപണത്തിലും ടിജി നന്ദകുമാർ വ്യക്തത വരുത്തി. ആലപ്പുഴ എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രന്റെ അക്കൗണ്ടിലേക്ക് പത്ത് ലക്ഷം രൂപ നിക്ഷേപിച്ചതിന്റെ തെളിവും നന്ദകുമാർ പുറത്തുവിട്ടു. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അടങ്ങുന്ന ചിത്രങ്ങൾ അദ്ദേഹം മാധ്യമങ്ങൾക്ക് മുമ്പിൽ കാണിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *