പട്ടാപ്പകൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം… ;വീഡിയോ കാണാം

സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരേയുള്ള കുറ്റകൃത്യങ്ങളിൽ വളരെ മുന്നിലാണ് അയൽരാജ്യമായ പക്കിസ്ഥാൻ. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പാക്കിസ്ഥാനിൽ പെൺകുട്ടികൾ നേരിടുന്ന പീഡനത്തിന്‍റെ ചെറിയൊരു ഉദാഹരണമാണ്. ആശങ്കയുളവാക്കുന്നതാണെന്ന് വിവിധ വനിതാസംഘടനകൾ പ്രതികരിച്ചു. 

ആളൊഴിഞ്ഞ ഇടവഴിയിലൂടെ വരുന്ന യുവാവ് പെൺകുട്ടിയെ കണ്ടു ബൈക്ക് നിർത്തുന്നു. ആ സ്ഥലത്തെക്കുറിച്ച് എന്തെങ്കിലും വിവരം ചോദിച്ചറിയാൻ അല്ലെങ്കിൽ വഴി അറിയാൻ എന്ന വ്യാജേനയായിരിക്കണം ഇയാൾ ബൈക്ക് നിർത്തുന്നത്. അടുത്തെത്തുന്ന പെൺകുട്ടിയോട് ഇയാൾ എന്തോ ചോദിക്കുന്നു. മറുപടി കൊടുത്തശേഷം പെൺകുട്ടി മടങ്ങുന്നു. ഈ സമയം മാസ്ക് ധരിച്ചിരിക്കുന്ന പ്രതി പരിസരം നിരീക്ഷിക്കുന്നതു കാണാം. എന്തോ ചോദിക്കാനെന്ന വ്യാജേന ഇയാൾ വീണ്ടും പെൺകുട്ടിയെ തന്‍റെയടുത്തേക്കു വിളിക്കുന്നു. 

പെൺകുട്ടികൾക്കും സ്ത്രീകൾക്കും നേരേയുള്ള ആക്രമണങ്ങൾ പതിവുസംഭവങ്ങളായതുകൊണ്ട് വളരെ ഭയന്നാണ് പെൺകുട്ടി ഇയാളുടെ സമീപത്തേക്കെത്തുന്നത്. അടുത്തെത്തിയ പെൺകുട്ടിയെ ഇയാൾ കടന്നുപിടിക്കുകയും വായ പൊത്തിപ്പിടിച്ച് ബൈക്കിൽ ക‍‍യറ്റാനും ശ്രമിക്കുന്നു. ഇതിനിടെ പെൺകുട്ടി ഭയന്നുനിലവിളിക്കുകയും കുതറി മാറി ഓടുകയും ചെയ്തു. പെൺകുട്ടിയുടെ കരച്ചിൽ കേട്ട് ആരെങ്കിലും ഓടിയെത്തുമെന്ന സംശയത്താൽ ഇയാൾ അവിടെ നിന്നു സ്ഥലം വിടുന്നു. ഇരുചക്രവാഹനത്തിലെത്തിയതുകൊണ്ടാണ് പെൺകുട്ടിക്കു രക്ഷപ്പെടാൻ കഴിഞ്ഞത്. 

Leave a Reply

Your email address will not be published. Required fields are marked *