ഷാർജയിലെ വിദ്യാലയങ്ങളിൽ ഏപ്രിൽ 29 മുതൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കും

എമിറേറ്റിലെ മുഴുവൻ വിദ്യാലയങ്ങളിലും 2024 ഏപ്രിൽ 29 മുതൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കുമെന്ന് ഷാർജ അധികൃതർ വ്യക്തമാക്കി. ഷാർജ എമെർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മന്റ് വിഭാഗമാണ് ഇത് സംബന്ധിച്ച തീരുമാനം അറിയിച്ചത്.

ഈ തീരുമാനം അനുസരിച്ച് 2024 ഏപ്രിൽ 29, തിങ്കളാഴ്ച മുതൽ ഷാർജയിലെ മുഴുവൻ വിദ്യാലയങ്ങളിലും നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കുന്നതാണ്. ഏപ്രിൽ 16-ന് യു എ ഇയിൽ ഉണ്ടായ കനത്ത മഴയെത്തുടർന്ന് ഷാർജയിലെ വിദ്യാലയങ്ങളിലും, കോളേജുകളിലും ഓൺലൈൻ പഠനരീതി നടപ്പിലാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *