കേരളത്തിൽ വോട്ടെടുപ്പ് അവസാനിച്ചു; പോളിങ് 70.35%, ; കൂടുതൽ കണ്ണൂരിൽ; കുറവ് പത്തനംതിട്ടയിൽ

സംസ്ഥാനത്ത് പോളിങ് സമയം അവസാനിച്ചിട്ടും ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിര. കനത്ത വേനല്‍ച്ചൂടിനിടയിലും മികച്ച പോളിങ് ആണ് രേഖപ്പെടുത്തുന്നത്. ഒടുവിലെ കണക്കനുസരിച്ച് പോളിങ് 70.35%. 

ഏറ്റവും കൂടുതല്‍ കണ്ണൂരിലാണ് 75.74ശതമാനം. ആലപ്പുഴയില്‍ 74.37 ശതമാനവും രേഖപ്പെടുത്തി. 63.35% രേഖപ്പെടുത്തിയ പത്തനംതിട്ടയിലും 65.88% രേഖപ്പെടുത്തിയ മാവേലിക്കരയിലും ആണ് പോളിങ് കുറവ്. മിക്ക ബൂത്തുകളിലും രാവിലെമുതല്‍ വോട്ടര്‍മാരുടെ നീണ്ടനിരയുണ്ട്. വോട്ടിങ് മെഷീന്‍ പണിമുടക്കിയത് ചിലയിടങ്ങളില്‍ പോളിങ് വൈകിപ്പിച്ചു.

വിവിധ മണ്ഡലങ്ങളിലെ പോളിങ്

തിരുവനന്തപുരം-66.43%

ആറ്റിങ്ങൽ-69.4%

കൊല്ലം-67.92%

പത്തനംതിട്ട-63.35%

മാവേലിക്കര-65.88%

ആലപ്പുഴ-74.37%

കോട്ടയം-65.59%

ഇടുക്കി-66.43%

എറണാകുളം-68.1%

ചാലക്കുടി-71.68%

തൃശൂർ-72.2%

പാലക്കാട്-72.68%

ആലത്തൂർ-72.66%

പൊന്നാനി-67.93%

മലപ്പുറം-71.68%

കോഴിക്കോട്-73.34%

വയനാട്-72.92%

വടകര-73.36%

കണ്ണൂർ-75.74%

കാസർഗോഡ്-74.28%

20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 2 കോടി 77 ലക്ഷത്തി 49,159 വോട്ടര്‍മാരാണ് ആകെയുള്ളത്.കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറം മണ്ഡലത്തിലാണ്. ഇടുക്കിയിലാണ് കുറവ്.

Leave a Reply

Your email address will not be published. Required fields are marked *