വൻ തോതിൽ തുണിത്തരങ്ങള്‍ പിടികൂടിയ സംഭവം; ബിജെപി പ്രവര്‍ത്തകനെതിരെ കേസ്

കോഴിക്കോട് തിരുവമ്പാടിയില്‍  ബിജെപി പ്രവർത്തകന്‍റെ വീട്ടിൽ നിന്നും വന്‍ തോതിൽ തുണിത്തരങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. ബിജെപി പ്രവർത്തകൻ തിരുവമ്പാടി പൊന്നാങ്കയം സ്വദേശി കാനാട്ട് രഘുലാലിനെതിരെയാണ് കേസ്. തിരുവമ്പാടി പൊലീസാണ് കേസെടുത്തത്. തെരഞ്ഞെടുപ്പിന് തലേ ദിവസമാണ്  ഇയാളുടെ വീട്ടിൽ നിന്നും വലിയ തോതിൽ തുണിത്തരങ്ങൾ കണ്ടെത്തിയത്.

വയനാട് ലോക്സഭ മണ്ഡലത്തിലാണ് തിരുവമ്പാടി ഉള്‍പ്പെടുന്നത്. നേരത്തെ വയനാട് മണ്ഡലത്തിലെ സുല്‍ത്താൻ ബത്തേരിയിൽ അവശ്യസാധനങ്ങളടങ്ങിയ കിറ്റുകള്‍ പിടികൂടിയിരുന്നു. ഇതിനുപിന്നാലെയാണ് തിരുവമ്പാടിയിൽ വസ്ത്രങ്ങള്‍ പിടിച്ചെടുത്തത്.

തെരെഞ്ഞുപ്പ് ഫ്ലയിങ് സ്‌കോഡിന്‍റെ പരിശോധനയിലാണ് വസ്ത്രങ്ങള്‍ പിടികൂടിയത്. തുണിത്തരങ്ങള്‍ പിടികൂടിയ ഫ്ലയിങ് സ്ക്വോഡ് ഉദ്യോഗസ്ഥൻ ഗിരീഷ് കുമാറിന്റെ പരാതിയിൽ കോടതി നിർദേശപ്രകാരമാണ് ആണ് കേസെടുത്തത് .വോട്ടർമാരെ സ്വാധീനിക്കാൻ കൊണ്ടുവന്നതാണെന്നാണ് പരാതി. ജനപ്രാധിനിധ്യ നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് കേസ്.

Leave a Reply

Your email address will not be published. Required fields are marked *