ചെന്നൈയിൽ മലയാളി ദമ്പതികളെ കൊലപ്പെടുത്തി കവർച്ച; 100 പവൻ സ്വർണം നഷ്ടമായി

ചെന്നൈ മുത്താപ്പുതുപ്പെട്ടിയിൽ മലയാളി ദമ്പതികളെ ക്രൂരമായി കൊലപ്പെടുത്തി മോഷണം. സിദ്ധ ഡോക്ടറായ ശിവൻ നായർ, ഭാര്യ പ്രസന്നകുമാരി എന്നിവരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. ദമ്പതികളുടെ വീട്ടിൽ നിന്നും നൂറ് പവൻ സ്വർണം നഷ്ടമായിട്ടുണ്ട്.

മുത്താപ്പുതുപ്പെട്ട് ഗാന്ധിനഗറിൽ വീടിനോട് ചേർന്ന് ശിവൻ നായർ ഒരു ക്ലിനിക് നടത്തുന്നുണ്ട്. പ്രതികൾ രോഗികളാണെന്ന വ്യാജേന വീട്ടിലേക്ക് കടന്നതിനുശേഷമാണ് കൃത്യം നിർവഹിച്ചതെന്നാണ് കരുതുന്നത്. വീട്ടിൽ നിന്നും ശബ്ദം കേട്ടതിന് പിന്നാലെ സമീപവാസികളാണ് പൊലീസിൽ വിവരമറിയിച്ചത്. പൊലീസ് സംഭവ സ്ഥലത്തെത്തിയപ്പോഴേക്കും പ്രതികൾ ദമ്പതികളെ കൊലപ്പെടുത്തി സ്വർണവുമായി കടന്നുകളഞ്ഞിരുന്നു. ദമ്പതികളുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പ്രസന്നകുമാരി അദ്ധ്യാപികയാണ്.

Leave a Reply

Your email address will not be published. Required fields are marked *