മുംബൈ നോർത്തിലെ ബിജെപി സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ പിയുഷ് ഗോയലിനെതിരെ വാർത്ത നൽകിയതിന്റെ പേരിൽ വീടുകയറി ഭീഷണിപ്പെടുത്തിയെന്ന മാധ്യമപ്രവർത്തകയുടെ പരാതിയിൽ കേസെടുത്ത് പൊലീസ്. മറാഠി പത്രത്തിലെ മാധ്യമപ്രവർത്തക നേഹ പുരവാണ് പരാതിക്കാരി. ബോറിവ്ലിയിലെ മത്സ്യമാർക്കറ്റിൽ വോട്ടുചോദിച്ചെത്തിയ പിയുഷ് ഗോയൽ മൂക്ക് പൊത്തിയെന്നും സ്ത്രീകൾ ഇത് എതിർത്തെന്നുമുള്ള വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് ഭീഷണി.
രാത്രി 10.30ന് നാല് യുവാക്കൾ വീട്ടിൽ കയറി ഭീഷണിപ്പെടുത്തുകയും മേലിൽ ഇത്തരം വാർത്തകൾ പ്രസിദ്ധീകരിക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. നാല് യുവാക്കൾക്കെതിരെയാണ് പൊലീസ് കേസെടുത്തത്.