വടകരയിൽ തെരുവ് നായയുടെ ആക്രമണം; കുട്ടികൾ ഉൾപ്പെടെ നിരവധിപേർക്ക് പരിക്ക്

വടകരയിൽ തെരുവ് നായയുടെ ആക്രമണത്തിൽ പഞ്ചായത്ത് ഓവർസിയർ അടക്കം നിരവധിപേർക്ക് പരിക്ക്. വില്ല്യാപ്പള്ളി പഞ്ചായത്ത് ഓവർസിയർ ഷിജിന, മയ്യന്നൂർ താഴെപുറത്ത് ബിന്ദു, മണാട്ട് കുനിയിൽ രാധ, ചമ്പപ്പുതുക്കുടി പുഷ്പ, വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന രണ്ട് കുട്ടികൾ എന്നിവർക്കാണ് കടിയേറ്റത്.

ഇവരെ വടകര ജില്ലാ ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സ്ഥലപരിശോധനയുടെ ഭാഗമായി മയ്യന്നൂർ ചാത്തൻകാവിൽ എത്തിയപ്പോഴാണ് ഷിജിനക്ക് കടിയേറ്റത്. മേഴ്‌സി ബി.എഡ് കോളേജ് ജീവനക്കാരി ബിന്ദുവിനെ വീട്ടിലേക്ക് പോകുമ്പോഴാണ് നായ ആക്രമിച്ചത്. റോഡിലൂടെ നടന്നുപോകുമ്പോഴായിരുന്നു പുഷ്പ, രാധ എന്നിവർക്ക് കടിയേറ്റത്.

Leave a Reply

Your email address will not be published. Required fields are marked *