ടി20 ലോകകപ്പ് ടീമിൽ സഞ്ജു സാംസണും; രോഹിത് ശർമ്മ നയിക്കും

ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസണും. ഇന്ന് പ്രഖ്യാപിച്ച ടീമിൽ വിക്കറ്റ് കീപ്പറായിട്ടാണ് സഞ്ജുവെത്തിയത്. സഞ്ജുവിനൊപ്പം റിഷഭ് പന്തും ടീമിലിടം നേടി. രോഹിത് ശർമ്മ നയിക്കുന്ന ടീമിൽ വൈസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയാണ്. യുസ്വേന്ദ്ര ചഹലിനും ടീമിൽ ഇടം നേടി. ഐപിഎല്ലിലെ മോശം പ്രകടനം കെഎൽ രാഹുലിന് തിരിച്ചടിയായി. രാഹുലിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല.

ഐപിഎല്ലിൽ പുറത്തെടുത്ത മിന്നുന്ന പ്രകടനാണ് സഞ്ജുവിന് ലോകകപ്പ് ടീമിൽ ഇടം നേടികൊടുത്തത്. രാജസ്ഥാൻ റോയൽസ് താരം യൂസ്വേന്ദ്ര ചാഹലും ടീമിലെത്തി. ചാഹലിനെ കൂടാതെ കുൽദീപ് യാദവും സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി ടീമിലെത്തി. അക്‌സർ പട്ടേൽ, രവീന്ദ്ര ജഡേജ എന്നിവർ സ്പിൻ ഓൾറൌണ്ടർമാരായുണ്ട്.

ഇന്ത്യൻ ടീം: രോഹിത് ശർമ്മ (ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, വിരാട് കോലി, സൂര്യകുമാർ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, യൂസ്വേന്ദ്ര ചാഹൽ, ജസ്പ്രിത് ബുമ്ര, അർഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.

Leave a Reply

Your email address will not be published. Required fields are marked *